മാക്‌സ്‌വെല്‍ ബാംഗ്ലൂരിലേക്ക്? കോഹ്‌ലിക്ക് കീഴില്‍ കളിക്കുക വലിയ കാര്യമെന്ന് ഓസീസ് ഓള്‍റൗണ്ടര്‍

എ ബി ഡി വില്ലിയേഴ്‌സിനെ പോലൊരു താരം ടീമിലുണ്ട് എന്നത് ബാംഗ്ലൂരിനോടുള്ള ഇഷ്ടം കൂട്ടുന്നതായും മാക്‌സ്‌വെല്‍ പറഞ്ഞു
ഗ്ലെന്‍ മാക്‌സ്‌വെല്‍/ ഫയല്‍ ചിത്രം
ഗ്ലെന്‍ മാക്‌സ്‌വെല്‍/ ഫയല്‍ ചിത്രം

ഹാമില്‍ട്ടണ്‍: വരുന്ന ഐപിഎല്‍ സീസണില്‍ വിരാട് കോഹ്‌ലിക്ക് കീഴില്‍ ആര്‍സിബിയില്‍ കളിക്കുന്നതിനോട് മനസ് തുറന്ന് ഓസീസ് ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍. എ ബി ഡി വില്ലിയേഴ്‌സിനെ പോലൊരു താരം ടീമിലുണ്ട് എന്നത് ബാംഗ്ലൂരിനോടുള്ള ഇഷ്ടം കൂട്ടുന്നതായും മാക്‌സ്‌വെല്‍ പറഞ്ഞു. 

വിരാട് കോഹ് ലി നയിക്കുന്ന ടീമില്‍ കളിക്കാനാവുക വലിയ കാര്യമാണെന്നും മാക്‌സ് വെല്‍ പറഞ്ഞു. ടി20 പരമ്പരയ്ക്കായി ന്യൂസിലാന്‍ഡില്‍ എത്തിയപ്പോഴാണ് മാക്‌സ് വെല്ലിന്റെ വാക്കുകള്‍. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ മാക്‌സ് വെല്ലിന് ഒരു കളിയില്‍ പോലും ഫോമിലേക്ക് എത്താനായില്ല. 

മാക്‌സ് വെല്ലിന് ഉയര്‍ന്ന തുക നല്‍കുന്ന ഫ്രാഞ്ചൈസികളെ വിമര്‍ശിച്ച് വീരേന്ദര്‍ സെവാഗ് ഉള്‍പ്പെടെയുള്ളവര്‍ എത്തിയിരുന്നു. കഴിഞ്ഞ സീസണില്‍ 13 കളിയില്‍ നിന്ന് മാക്‌സ് വെല്ലിന് നേടാനായത് 108 റണ്‍സ് മാത്രമാണ്. 10.5 കോടി രൂപയ്ക്കായിരുന്നു മാക്‌സ് വെല്ലിനെ പഞ്ചാബ് സ്വന്തമാക്കിയത്. 

2021 ഐപിഎല്‍ താര ലേലത്തിന് മുന്‍പായി മാക്‌സ് വെല്ലിനെ പഞ്ചാബ് ടീമില്‍ നിന്ന് റിലീസ് ചെയ്തു. ഐപിഎല്ലില്‍ താളം കണ്ടെത്താന്‍ സാധിക്കാത്ത മാക്‌സ് വെല്ലിന് വേണ്ടി ഈ വരുന്ന താര ലേലത്തില്‍ വന്‍ തുക മുടക്കാന്‍ ഫ്രാഞ്ചൈസികള്‍ തയ്യാറാവുമോ എന്നാണ് ഇനി അറിയേണ്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com