റിഷഭ് പന്തിന്റെ തകര്‍പ്പന്‍ സ്റ്റംപിങ്ങിലൂടെ നാലാം വിക്കറ്റ്; ഇംഗ്ലണ്ട് വിയര്‍ക്കുന്നു

ചെപ്പോക്കില്‍ നാലാം ദിനം ഇംഗ്ലണ്ട് ബാറ്റിങ് ആരംഭിച്ചപ്പോള്‍ തന്നെ ലോറന്‍സിനെ മടക്കി ആര്‍ അശ്വിന്‍
ചെന്നൈയില്‍ ലോറന്‍സിന്റെ വിക്കറ്റ് വീഴ്ത്തിയ അശ്വിനെ അഭിനന്ദിക്കുന്ന സഹതാരങ്ങള്‍/ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍
ചെന്നൈയില്‍ ലോറന്‍സിന്റെ വിക്കറ്റ് വീഴ്ത്തിയ അശ്വിനെ അഭിനന്ദിക്കുന്ന സഹതാരങ്ങള്‍/ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍

ചെന്നൈ: ചെപ്പോക്കില്‍ നാലാം ദിനം ഇംഗ്ലണ്ട് ബാറ്റിങ് ആരംഭിച്ചപ്പോള്‍ തന്നെ ലോറന്‍സിനെ മടക്കി ആര്‍ അശ്വിന്‍. ഇതോടെ 66-4ലേക്ക് ഇംഗ്ലണ്ട് വീണു. റൂട്ടും, ബെന്‍ സ്റ്റോക്ക്‌സും ക്രീസില്‍ തുടരുന്നതാണ് ഇംഗ്ലണ്ടിന് നേരിയ പ്രതീക്ഷ നല്‍കുന്നത്. 

45 പന്തില്‍ നിന്ന് 19 റണ്‍സുമായാണ് റൂട്ട് ക്രീസില്‍. 28 പന്തില്‍ നിന്ന് സ്റ്റോക്ക്‌സ് ഇതുവരെ നേടിയത് ഏഴ് റണ്‍സ്. അശ്വിന്റെ ഡെലിവറിയില്‍ റിഷഭ് പന്തിന്റെ സ്റ്റംപിങ്ങോടെയാണ് ലോറന്‍സിന് മടങ്ങേണ്ടി വന്നത്. 53 പന്തില്‍ നിന്ന് 26 റണ്‍സ് എടുത്ത് നില്‍ക്കുകയായിരുന്നു ലോറന്‍സ്. 

ബേണ്‍സ്, സിബ്ലി, ജാക്ക് ലീച്ച് എന്നിവരുടെ വിക്കറ്റ് മൂന്നാം ദിനത്തില്‍ ഇംഗ്ലണ്ടിന് നഷ്ടമായിരുന്നു. നാല് വിക്കറ്റ് നഷ്ടത്തില്‍ 88 റണ്‍സ് എന്ന നിലയില്‍ നില്‍ക്കുന്ന ഇംഗ്ലണ്ടിന് മുന്‍പില്‍ 394 റണ്‍സാണ് ഉള്ളത്. തോല്‍വി ഒഴിവാക്കാന്‍ 165 ഓവര്‍ രണ്ട് ദിവസങ്ങളിലായി ഇംഗ്ലണ്ട് ബാറ്റ് ചെയ്യണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com