ടേണ്‍ മാത്രമല്ല വിക്കറ്റ് നല്‍കിയത്; പേസും കൗശലവുമാണ് തുണച്ചത്: ആര്‍ അശ്വിന്‍

പുറത്ത് നിന്ന് കാണുന്നവര്‍ പറയുന്നത് പോലെയല്ല. ടേണ്‍ ചെയ്യുന്നത് മാത്രം പോര വിക്കറ്റ് വീഴ്ത്താന്‍
ആര്‍ അശ്വിനെ അഭിനന്ദിക്കുന്ന സഹതാരങ്ങള്‍/ഫോട്ടോ: പിടിഐ
ആര്‍ അശ്വിനെ അഭിനന്ദിക്കുന്ന സഹതാരങ്ങള്‍/ഫോട്ടോ: പിടിഐ

ചെന്നൈ: ചെപ്പോക്കില്‍ ലഭിച്ച ടേണ്‍ മാത്രമല്ല വിക്കറ്റ് വീഴ്ത്താന്‍ തുണച്ചത് എന്ന് ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍. പേസും, കൗശലവുമാണ് ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റില്‍ ഫലിച്ചതെന്നും അശ്വിന്‍ പറയുന്നു. 

പുറത്ത് നിന്ന് കാണുന്നവര്‍ പറയുന്നത് പോലെയല്ല. ടേണ്‍ ചെയ്യുന്നത് മാത്രം പോര വിക്കറ്റ് വീഴ്ത്താന്‍. ഇവിടെ വര്‍ഷങ്ങളായി ഞാന്‍ കളിക്കുന്നു. ഇവിടെ പേസും കൗശലവുമാണ് വേണ്ടത്. ഏകാഗ്രതയില്‍ തുടരുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. പന്ത് റിലീസ് ചെയ്യാന്‍ പല ആംഗിളുകള്‍ ഉപയോഗിച്ചു. റണ്‍ അപ്പിന്റെ സ്പീഡില്‍ വേരിയേഷന്‍ വരുത്തി. അതെല്ലാം ഫലം കാണുകയും ചെയ്യുന്നു, അശ്വിന്‍ പറഞ്ഞു. 

ആദ്യ ടെസ്റ്റ് കളിച്ചതില്‍ നിന്ന് വ്യത്യസ്തമായിരുന്നു ഈ പിച്ച്. ചുവന്ന മണ്ണിലെ വിക്കറ്റാണ്. ആദ്യ ടെസ്റ്റിലേത് കളിമണ്ണിലെ വിക്കറ്റായിരുന്നു. അഞ്ചാം ടെസ്റ്റ് സെഞ്ചുറിയിലേക്ക് എത്തിയതിനെ കുറിച്ച് ചോദിച്ചപ്പോള്‍, ബൗളര്‍മാര്‍ക്ക് മേല്‍ സമ്മര്‍ദം ചെലുത്തി നില്‍ക്കേണ്ടതുണ്ടായിരുന്നു എന്നാണ് അശ്വിന്‍ മറുപടി പറഞ്ഞത്. 

ഫസ്റ്റ് ബോള്‍ നന്നായി കണക്ട് ചെയ്തതോടെ ഈ വിക്കറ്റില്‍ പിടിച്ച് നില്‍ക്കാനാവും എന്ന് എനിക്ക് തോന്നി. ബാറ്റിങ്ങില്‍ വിക്രം റാത്തോഡ് ഒരുപാട് സഹായിച്ചു. സാങ്കേതികത്വത്തേക്കാള്‍ തന്ത്രപരമായാണ് എന്റെ ബാറ്റിങ്. അവിടെ എനിക്കുണ്ടായ ആശയക്കുഴപ്പങ്ങള്‍ മാറ്റാന്‍ ഏറെ സഹായിച്ചത് രഹാനെയാണ്. ഞാന്‍ അനാവശ്യമായി ചിന്തിക്കുകയാണ് എന്നാണ് രഹാനെ പറഞ്ഞത്. സിഡ്‌നിയിലെ ആ ഇന്നിങ്‌സിലൂടെയാണ് എനിക്ക് സെറ്റാവാനായത്, അശ്വിന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com