'ടേണും ബൗണ്‍സും കണ്ട് ഞങ്ങള്‍ പേടിച്ചില്ല, ഇത് മനക്കരുത്തിന്റെ ഉദാഹരണം': വിരാട് കോഹ്‌ലി
By സമകാലിക മലയാളം ഡെസ്‌ക് | Published: 16th February 2021 02:13 PM |
Last Updated: 16th February 2021 02:43 PM | A+A A- |

മൊയിന്‍ അലിയെ പുറത്താക്കിയ റിഷഭ് പന്തിന്റെ സ്റ്റംപിങ്/ഫോട്ടോ: പിടിഐ
ചെന്നൈ: മനക്കരുത്തിന്റേയും നിശ്ചയദാര്‍ഡ്യത്തിന്റേയും ഉദാഹരണമാണ് ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ കണ്ടത് എന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലി. രണ്ടാം ടെസ്റ്റില്‍ കാണികളുടെ സാന്നിധ്യം വലിയ മാറ്റം കൊണ്ടുവന്നതായും കോഹ് ലി പറഞ്ഞു.
ആളൊഴിഞ്ഞ സ്റ്റേഡിയത്തില്‍ ആദ്യ ടെസ്റ്റ് കളിക്കുന്ന പ്രയാസമായിരുന്നു. ആദ്യ രണ്ട് ദിവസം ആദ്യ ദിവസം ഞാന്‍ ഉള്‍പ്പെടെ ആര്‍ക്കും ഫീല്‍ഡില്‍ ഊര്‍ജമുണ്ടായില്ല. എന്നാല്‍ ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സ് മുതല്‍ ഞങ്ങളുടെ ശരീര ഭാഷ മാറിക്കൊണ്ടിരുന്നു, കോഹ്‌ലി പറയുന്നു.
കാണികളുടെ സാന്നിധ്യവും വലിയ മാറ്റം കൊണ്ടുവന്നു. നിശ്ചയദാര്‍ഡ്യത്തിന്റേയും, കരുത്തിന്റേയും ഉദാരണമാണ് ഈ കളി. ചെന്നൈയിലെ കാണികള്‍ അതി സമര്‍ഥരാണ്. അവരുടെ ക്രിക്കറ്റ് അവര്‍ക്ക് എളുപ്പം മനസിലാവുന്നു. 15-20 മിനിറ്റ് സമയം, ബൗളര്‍ക്ക് പിന്തുണ വേണ്ടപ്പോള്‍, കാണികളെ ഉണര്‍ത്തുക എന്നത് എന്റെ ഉത്തരവാദിത്വമാണ്.
ഈ ചൂടില്‍ ഓടിയാണ് ഞാന്‍ പന്തെറിയുന്നത് എങ്കില്‍, എന്നെ പ്രചോദിപ്പിക്കാന്‍ എനിക്ക് ആളുകള്‍ വേണ്ടതുണ്ട്. ടോസ് മത്സര ഫലം നിര്‍ണയിച്ചില്ല. രണ്ട് ടീമുകള്‍ക്കും ഒരേപോലെ വെല്ലുവിളി ഉയര്‍ത്തുന്ന സാഹചര്യമായിരുന്നു. അവിടുത്തെ ടേണും, ബൗണ്‍സും കണ്ട് ഞങ്ങള്‍ പേടിച്ചില്ല. അവിടെ ഞങ്ങള്‍ മനക്കരുത്ത് കാണിച്ചതായും കോഹ് ലി പറഞ്ഞു.