കോച്ച് കിബു വികുനയെ പുറത്താക്കി കേരള ബ്ലാസ്റ്റേഴ്‌സ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 17th February 2021 06:49 AM |
Last Updated: 17th February 2021 06:49 AM | A+A A- |
പരിശീലനത്തിന് ഇടയില്‍ കോച്ച് കിബു വികുനയും, പ്രശാന്ത് മോഹനും/ഫോട്ടോ: കേരള ബ്ലാസ്‌റ്റേഴ്‌സ്, ട്വിറ്റര്‍
കൊച്ചി: സീസണിലെ പ്ലേഓഫ് സാധ്യതകള്‍ അവസാനിച്ചതിന് പിന്നാലെ കോച്ച് കിബു വികുനയെ പുറത്താക്കി കേരള ബ്ലാസ്റ്റേഴ്‌സ്. ഹൈദരാബാദിന് എതിരെ 0-4ന് തോല്‍വിയിലേക്ക് വീണതിന് പിന്നാലെയാണ് കിബു വികുനയെ പരിശീലക സ്ഥാനത്ത് നിന്നും മാറ്റിയത്.
സീസണില്‍ 18 കളിയില്‍ നിന്ന് മൂന്ന് ജയം മാത്രമാണ് ബ്ലാസ്റ്റേഴ്‌സിന് നേടാനായത്. ഏഴ് കളികള്‍ സമനിലയിലായപ്പോള്‍ എട്ട് കളിയില്‍ തോറ്റു. രണ്ട് മത്സരങ്ങള്‍ കൂടി സീസണില്‍ ബാക്കി നില്‍ക്കെ പോയിന്റ് ടേബിളില്‍ 10ാം സ്ഥാനത്താണ് മഞ്ഞപ്പട.
പ്രതിരോധത്തിലെ പിഴവുകളാണ് ബ്ലാസ്റ്റേഴ്‌സിന് സീസണിന്റെ തുടക്കം മുതല്‍ തലവേദന തീര്‍ത്തത്. ഹൈദരാബാദിനെതിരെ ആദ്യ പകുതി ഗോള്‍ രഹിതമായി അവസാനിച്ചെങ്കിലും രണ്ടാം പകുതിയില്‍ ബക്കാരി കോനെയില്‍ നിന്ന് വന്ന അബദ്ധങ്ങള്‍ സന്റാന മുതലാക്കുകയായിരുന്നു. 56, 63 മിനിറ്റുകളില്‍ സന്റാന ഗോള്‍ വല കുലുക്കി.