വ്യാജ എഫ്ബി പേജ്, ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നു; പരാതിയുമായി ഡോണ ഗാംഗുലി
By സമകാലിക മലയാളം ഡെസ്‌ക് | Published: 17th February 2021 03:15 PM |
Last Updated: 17th February 2021 03:15 PM | A+A A- |

സൗരവ് ഗാംഗുലിയും ഭാര്യ ഡോണയും/ഫയല്‍
കൊല്‍ക്കത്ത: തന്റെ പേരില്‍ വ്യാജ ഫെയ്‌സ്ബുക്ക് പേജ് ഉണ്ടാക്കി ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരെ നര്‍ത്തകിയും ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ ഭാര്യയുമായ ഡോണ പൊലീസില്‍ പരാതി നല്‍കി. തന്റെയും സൗരവിന്റെയും മകള്‍ സനയുടെയും ചിത്രങ്ങള്‍ പേജു വഴി പ്രചരിപ്പിക്കുന്നതായി പരാതിയില്‍ പറയുന്നു.
പരാതി ലഭിച്ചതായും അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു. ആരാണ് പേജ് സൃഷ്ടിച്ചിരിക്കുന്നതെന്ന് അറിയാവിട്ടില്ല. ഇക്കാര്യത്തില്‍ ഉടന്‍ വ്യക്തത വരുമെന്ന് പൊലീസ് പറഞ്ഞു. പേജ് സൃഷ്ടിക്കാന്‍ ഉപയോഗിച്ച കംപ്യൂട്ടറിന്റെ ഐപി കണ്ടെത്തിയിട്ടുണ്ട്.
തന്റെ വിദ്യാര്‍ഥികളാണ് പേജിനെക്കുറിച്ച് അറിയിച്ചതെന്ന് ഡോണ പറഞ്ഞു. ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നു കണ്ടപ്പോഴാണ് പരാതി നല്‍കിയത്. പേജ് തന്റേതു തന്നെയെന്നു കരുതി ഒട്ടേറെ കമന്റുകള്‍ വരുന്നുണ്ട്. ഇത്തരമൊരു ആശയക്കുഴപ്പം തുടരേണ്ടെന്നു കരുതിയാണ് നിയമനടപടിയുമായി മുന്നോട്ടുപോവാന്‍ തീരുമാനിച്ചതെന്ന് ഡോണ പറഞ്ഞു.