അടുത്ത റസലാണ്, അടുത്ത സൂപ്പര്‍ സ്റ്റാറാണ്! ന്യൂസിലാന്‍ഡ് ഓള്‍റൗണ്ടറെ ചൂണ്ടി ഗൗതം ഗംഭീര്‍

ഐപിഎല്ലിലെ അടുത്ത സൂപ്പര്‍ സ്റ്റാറായിരിക്കും ന്യൂസിലാന്‍ഡ് താരം കെയ്ല്‍ ജാമിസണ്‍ എന്ന് ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍
കെയ്ല്‍ ജാമിസണ്‍/ ഫയല്‍ ചിത്രം
കെയ്ല്‍ ജാമിസണ്‍/ ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ഐപിഎല്ലിലെ അടുത്ത സൂപ്പര്‍ സ്റ്റാറായിരിക്കും ന്യൂസിലാന്‍ഡ് താരം കെയ്ല്‍ ജാമിസണ്‍ എന്ന് ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. അടുത്ത റസല്‍ ആവാന്‍ പാകപ്പെടുകയാണ് ജാമിസന്‍ എന്നും ഗംഭീര്‍ പറഞ്ഞു. 

ജാമിസണ്‍ എന്നത് വലിയ പേരല്ല ഇപ്പോള്‍. എന്നാല്‍ അവന്‍ സൂപ്പര്‍ സ്റ്റാറാവും. ജാമിസണിനെ സ്വന്തമാക്കാന്‍ എല്ലാ ഫ്രാഞ്ചൈസികള്‍ക്ക് മുന്‍പിലും ഒരേപോലെ അവസരമാണ് ഈ ലേലത്തില്‍ വരുന്നത്. കാരണം ഒരുപാട് നാള്‍ നിങ്ങള്‍ക്ക് ടീമില്‍ നിലനിര്‍ത്താന്‍ സാധിക്കുന്ന കളിക്കാരനാണ്. ഏഴടി ഉയരക്കാരനാണ്, അത്രയും പൊക്കമുണ്ട്, ഗംഭീര്‍ പറയുന്നു. 

140 കിമീ വേഗത്തില്‍ പന്തെറിയാനും, പന്ത് വളരെ ദൂരേയ്ക്ക് അടിക്കാനുമാവും. എന്തുകൊണ്ടും അടുത്ത റസലാവാനാണ് സാധ്യത. ഇപ്പോള്‍ ഫിനിഷ്ഡ് പ്രൊഡക്ട് എന്ന് ജാമിസണിനെ പറയാനാവില്ല. എന്നാല്‍ ജാമിസണിനെ കേന്ദ്ര ബിന്ദുവാക്കി നിര്‍ത്തി ടീം മെനയാം. ജാമിസണിനെ പോലെ ഓള്‍റൗണ്ടറെ തേടുന്ന പഞ്ചാബ് കിങ്‌സിനും ഉപയോഗപ്പെടുത്താമെന്ന് ഗംഭീര്‍ ചൂണ്ടിക്കാണിക്കുന്നു. 

ആറ് ടെസ്റ്റും, രണ്ട് ഏകദിനവും, നാല് ടി20യുമാണ് ജാമിസണ്‍ ന്യൂസിലാന്‍ഡിന് വേണ്ടി കളിച്ചത്. കഴിഞ്ഞ മാസം പാകിസ്ഥാനെതിരെ നടന്ന രണ്ട് ടെസ്റ്റില്‍ നിന്ന് 11 വിക്കറ്റ് വീഴ്ത്തി. മൂന്ന് ഫോര്‍മാറ്റിലും 100ന് മുകളിലാണ് ജാമിസണിന്റെ സ്‌ട്രൈക്ക്‌റേറ്റ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com