മാക്‌സ്‌വെല്ലിനെ 14.25 കോടിക്ക് സ്വന്തമാക്കി ബാംഗ്ലൂര്‍; സ്മിത്തിന് 2.20 കോടി; ഐപിഎല്‍ ലേലം തുടങ്ങി
By സമകാലിക മലയാളം ഡെസ്‌ക് | Published: 18th February 2021 03:38 PM |
Last Updated: 18th February 2021 03:43 PM | A+A A- |
ഗ്ലെന്‍ മാക്‌സ്‌വെല്‍/ ഫയല്‍ ചിത്രം
മുംബൈ: ഐപിഎല്‍ 2021 എഡിഷന്‍ താരലേലം ആരംഭിച്ചു. 292 താരങ്ങളാണ് ലേലത്തില്‍ ഉള്ളത്. 164 ഇന്ത്യന്‍ താരങ്ങള്‍ പട്ടികയിലുണ്ട്. ഓസ്‌ട്രേലിയന്‍ താരം മാക്‌സ്‌വെല്ലിനെ 14.25 കോടി രൂപയ്ക്ക് റോയല്‍ ചാലഞ്ചേഴ്‌സ് ബംഗളൂരു സ്വന്തമാക്കി. മാക്‌സ്‌വെല്ലിനായി അവസാനനിമിഷം വരെ ചെന്നൈ സൂപ്പര്‍ കിങ്‌സും രംഗത്തുണ്ടായിരുന്നു. മാക്‌സ്‌വെല്ലിന്റെ ്അടിസ്ഥാനവില രണ്ട് കോടി രൂപയയിരുന്നു
രാജസ്ഥാന്‍ മുന്‍ക്യാപ്റ്റനും ഓസ്‌ട്രേലിയന്‍ താരവുമായി സ്റ്റീവ് സ്്മിത്തിനെ ഡല്‍ഹി സ്വന്തമാക്കി, 2.20 കോടി രൂപയ്ക്കാണ് ഡല്‍ഹി സ്മിത്തിനെ ലേലത്തില്‍ എടുത്തത്.
മലയാളി താരം കരുണ്‍ നായരിനെയും ഇംഗ്ലിഷ് താരം അലക്‌സ് ഹെയ്ല്‍സിനെയും ഓസ്‌ട്രേലിയന്‍ ടി20 നായകന്‍ ആരോണ്‍ ഫിഞ്ചിനെയും എവിന്‍ ലെവിസിനെയും ആരും സ്വന്തമാക്കിയില്ല.