ഐപിഎല്‍ ലേല ചരിത്രത്തിലെ വലിയ തുക; യുവരാജിന്റെ റെക്കോര്‍ഡ് തകര്‍ത്തു; മോറിസിന് 16.25കോടി

മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിങ്ങിന്റെ പേരിലുണ്ടായിരുന്ന 16 കോടിയുടെ റെക്കോര്‍ഡ് തകര്‍ത്താണ് മോറിസിനെ രാജസ്ഥാന്‍ വിലയ്ക്ക് എടുത്തത്
ദക്ഷിണാഫ്രിക്കന്‍ താരം ക്രിസ് മോറിസ്
ദക്ഷിണാഫ്രിക്കന്‍ താരം ക്രിസ് മോറിസ്

മുംബൈ: ഐപിഎല്‍ 14ാം സീസണിനു മുന്നോടിയായുള്ള താരലേലത്തില്‍ ചരിത്രത്തിലെ റെക്കോര്‍ഡ് തുക സ്വന്തമാക്കി ദക്ഷിണാഫ്രിക്കന്‍ താരം ക്രിസ് മോറിസ്. 16.25 കോടി രൂപയ്ക്ക് മോറിസിനെ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി. മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിങ്ങിന്റെ പേരിലുണ്ടായിരുന്ന 16 കോടിയുടെ റെക്കോര്‍ഡ് തകര്‍ത്താണ് മോറിസിനെ രാജസ്ഥാന്‍ വിലയ്ക്ക് എടുത്തത്. മോറിസിനായി അവസാനനിമിഷം വരെ പഞ്ചാബ് കിങ്‌സും രംഗത്തുണ്ടായിരുന്നു. വീരാട് കോഹ്‌ലിയ്ക്ക് 17 കോടി രൂപയാണ് പ്രതിഫലം. 

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഇത്തവണ റിലീസ് ചെയ്ത താരമാണ് മോറിസ്. 75 ലക്ഷമായിരുന്നു മോറിസിന്റെ അടിസ്ഥാനവില. മാക്‌സ്‌വെലിനെ 14.25 കോടി രൂപയ്ക്ക് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരാണ് സ്വന്തമാക്കിയത്. ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള വാശിയേറിയ ലേലത്തിനൊടുവിലാണ് മാക്‌സ്‌വെലിനെ ബാംഗ്ലൂര്‍ സ്വന്തമാക്കിയത്. കഴിഞ്ഞ സീസണില്‍ 10.75 കോടി രൂപയ്ക്കാണ് പഞ്ചാബ് കിങ്‌സ് മാക്‌സ്‌വെലിനെ സ്വന്തമാക്കിയത്. 

ഇംഗ്ലിഷ് ഓള്‍റൗണ്ടര്‍ മോയിന്‍ അലിയെ 7 കോടി രൂപയ്ക്ക് ചെന്നൈ സ്വന്തമാക്കി. രണ്ടു കോടി രൂപയായിരുന്നു മോയിന്‍ അലിയുടെ അടിസ്ഥാനവില. ബംഗ്ലദേശ് താരം ഷാക്കിബ് അല്‍ ഹസനെ 3.20 കോടിക്ക് കൊല്‍ക്കത്തയും സ്റ്റീവ് സ്മിത്തിനെ 2.2 കോടി രൂപയ്ക്ക് ഡല്‍ഹി ക്യാപിറ്റല്‍സും ടീമിലെത്തിച്ചു. 

ഇംഗ്ലിഷ് താരങ്ങളായ ജേസണ്‍ റോയ്, അലക്‌സ് ഹെയ്ല്‍സ്, ഇന്ത്യന്‍ താരം കരുണ്‍ നായര്‍ എന്നിവരെ ആദ്യ ഘട്ടത്തില്‍ ആരും വാങ്ങിയില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com