'തെരുവില്‍ വാടാ... നിന്നെ ഞാന്‍ കൊല്ലും'- ഗ്രൗണ്ടില്‍ വച്ച് ആല്‍ബയോട് എംബാപ്പെ (വീഡിയോ)
By സമകാലിക മലയാളം ഡെസ്‌ക് | Published: 18th February 2021 12:39 PM |
Last Updated: 18th February 2021 12:39 PM | A+A A- |
വീഡിയോ ദൃശ്യം
മാഡ്രിഡ്: കഴിഞ്ഞ ദിവസമാണ് ബാഴ്‌സലോണയെ അവരുടെ തട്ടകത്തില്‍ ഇറങ്ങി ഫ്രഞ്ച് ടീം പാരിസ് സെന്റ് ജെര്‍മെയ്ന്‍ (പിഎസ്ജി) കീഴടക്കിയത്. യുവേഫ ചാമ്പ്യന്‍സ് ലീഗ് പോരാട്ടം പ്രീ ക്വര്‍ട്ടറിലെ ആദ്യ പാദത്തിലാണ് ബാഴ്‌സലോണ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തോല്‍വി വഴങ്ങിയത്.
പിഎസ്ജിയുടെ വിജയത്തില്‍ ഹാട്രിക്ക് നേടിയ എംബാപ്പെയുടെ മികവ് ശ്രദ്ധേയമായി. സൂപ്പര്‍ താരം നെയ്മര്‍ വിശ്വസ്തനായ എയ്ഞ്ചല്‍ ഡി മരിയ എന്നിവരില്ലാതെയാണ് അവര്‍ കളിക്കാനിറങ്ങിയത്. ഇരുവരുടേയും അസാന്നിധ്യം ഒരു ഘട്ടത്തില്‍ പോലും തോന്നാത്ത തരത്തില്‍ കളം നിറഞ്ഞു എംബാപ്പെ.
അതിനിടെ പോരാട്ടം രണ്ടാം പകുതിയിലേക്ക് പ്രവേശിച്ച ഘട്ടത്തില്‍ താരങ്ങള്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇവിടെയും മുന്നില്‍ എംബാപ്പെ തന്നെയായിരുന്നു. എംബാപ്പെയും ബാഴ്‌സ താരം ജോര്‍ദി ആല്‍ബയും തമ്മിലായിരുന്നു വാക്കുതര്‍ക്കം. സഹ താരങ്ങളെത്തിയാണ് ഇരുവരേയും തണുപ്പിച്ചത്. അതിനിടെ ജെറാര്‍ഡ് പിക്വെയും സംഭവത്തില്‍ ഇടപെടുന്നു.
Jordi Alba to Mbappé: "You're getting to big for yourself."
— MAJ (@Ultra_Suristic) February 17, 2021
Mbappé to Jordi Alba: "In the streets I kill you
Alba to Piqué: "He's learning, the bugger is learning."
Piqué to Mbappé: "Who are you going to kill?"
Mbappé: "On streets I KILL you!" #BARPSGpic.twitter.com/o2Cyu8CDnH
വലിയ ആളാണ് താനെന്ന് നിങ്ങള്‍ സ്വയം വിശ്വസിക്കുന്നുവെന്നായിരുന്നു ആല്‍ബയുടെ പരാമര്‍ശം. ഇതൊക്കെ തെരുവില്‍ വച്ചാണ് പറഞ്ഞതെങ്കില്‍ നിന്നെ ഞാന്‍ കൊല്ലും- ഇതായിരുന്നു എംബാപ്പെ മറുപടി. പിന്നാലെ ആല്‍ബ പിക്വെയോട് എംബാപ്പെയെക്കുറിച്ച് ആക്ഷേപ സ്വരത്തില്‍ ആ വൃത്തികെട്ടവന്‍ എല്ലാം പഠിച്ചു എന്നു പരിഹാസ രൂപത്തില്‍ പറഞ്ഞു. പിന്നീട് നിങ്ങള്‍ ആരെയാണ് കൊല്ലണമെന്ന് പറഞ്ഞത് എന്ന ചോദ്യം പിക്വെ എംബാപ്പെയോടു ചോദിച്ചു. തെരുവിലാണെങ്കില്‍ കൊല്ലും എന്നായിരുന്നു പിക്വെയോടുള്ള താരത്തിന്റെ മറുപടി.
തര്‍ക്കം കൈയാങ്കളിയിലേക്ക് നീങ്ങിയ ഘട്ടത്തില്‍ സഹ താരങ്ങള്‍ എത്തി രംഗം തണുപ്പിക്കുയായിരുന്നു.