പര്യടനത്തിന് വരാതെ പറ്റിച്ചു; ക്രിക്കറ്റ് ഓസ്‌ട്രേലിയക്കെതിരെ ദക്ഷിണാഫ്രിക്ക; പരാതി
By സമകാലിക മലയാളം ഡെസ്‌ക് | Published: 18th February 2021 11:32 AM |
Last Updated: 18th February 2021 11:32 AM | A+A A- |

പ്രതീകാത്മക ചിത്രം
ദുബായ്: ക്രിക്കറ്റ് ഓസ്‌ട്രേലിയക്കെതിരെ പരാതിയുമായി ഐസിസിയെ സമീപിച്ച് ക്രിക്കറ്റ് അധികൃതര്‍. ദക്ഷിണാഫ്രിക്കയിലേക്കുള്ള ഓസ്‌ട്രേലിയുടെ പര്യടനം റദ്ദാക്കിയത് സംബന്ധിച്ച വിഷയമാണ് പരാതിക്ക് ആടിസ്ഥാനം.
മൂന്ന് ടെസ്റ്റുകളുടെ പരമ്പരയ്ക്കായി ഓസ്‌ട്രേലിയന്‍ ടീം അടുത്ത മാസം ദക്ഷിണാഫ്രിക്കയിലേക്ക് പോകും എന്നായിരുന്നു തീരുമാനം. എന്നാല്‍ കോവിഡ് വ്യാപനം ചൂണ്ടിക്കാട്ടി ഓസ്‌ട്രേലിയ പര്യടനത്തില്‍ നിന്ന് അപ്രതീക്ഷിതമായി പിന്‍മാറുകയായിരുന്നു.
പെട്ടെന്നുള്ള ഓസ്‌ട്രേലിയന്‍ ടീമിന്റെ പിന്‍മാറ്റം ദക്ഷിണാഫ്രിക്കന്‍ ടീമിന് വലിയ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. ഗൗരവതരമായ സാമ്പത്തിക നഷ്ടമാണ് ഇതുമൂലം സംഭവിച്ചത്. പരാതിയില്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് അധികൃതര്‍ പറയുന്നു.
പര്യടനം റദ്ദാക്കിയത് സംബന്ധിച്ച് കര്‍ശനമായ അന്വേഷണം നടത്തണം. ദക്ഷിണാഫ്രിക്കയിലെ നിലവിലെ ആരോഗ്യ സ്ഥിതി പഠനവിധേയമാക്കി ഓസീസ് എഫ്ടിപി നിയമം ലംഘിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.