അത് 'കുടുംബപ്പേര്' മാത്രമാണ്, മുംബൈ അര്‍ജുനെ സ്വന്തമാക്കിയതിന്റെ കാരണം വിശദീകരിച്ച് മുന്‍ താരം

പിതാവിന്റെ പേരിന്റെ ബലത്തിലല്ല അര്‍ജുന്‍ മുംബൈയിലേക്ക് എത്തുന്നത് എന്ന് ആകാശ് ചോപ്ര പറഞ്ഞു
അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ /ഫയല്‍ ചിത്രം
അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ /ഫയല്‍ ചിത്രം

മുംബൈ: അര്‍ജുന്‍ ടെണ്ടുല്‍ക്കറിനെ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയതിനെ വിമര്‍ശിച്ചെത്തുന്നവര്‍ക്ക് മറുപടിയുമായി മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. പിതാവിന്റെ പേരിന്റെ ബലത്തിലല്ല അര്‍ജുന്‍ മുംബൈയിലേക്ക് എത്തുന്നത് എന്ന് ആകാശ് ചോപ്ര പറഞ്ഞു. 

എങ്ങനെയാണ് കളിക്കേണ്ടച് എന്ന് പഠിപ്പിച്ച് കൊടുക്കാന്‍ പാകത്തില്‍ പിതാവ് അര്‍ജുനുണ്ട്. എന്നാലിപ്പോള്‍ വിജയകരമായി മുന്‍പോട്ട് പോവുന്ന ഒരു ഫ്രാഞ്ചൈസിയുടെ ഭാഗമായിരിക്കുകയാണ് അര്‍ജുന്‍. അവിടെയുള്ള ദിനങ്ങളില്‍ നിന്ന് അര്‍ജുന് നേട്ടമുണ്ടാക്കാന്‍ കഴിയുമെന്നാണ് താന്‍ വിശ്വസിക്കുന്നത്, ആകാശ് ചോപ്ര പറഞ്ഞു. 

മുംബൈക്ക് വേണ്ടി ഡൊമസ്റ്റിക് ക്രിക്കറ്റില്‍ അര്‍ജുന്‍ വിക്കറ്റ് വീഴ്ത്തുന്നുണ്ട്. സര്‍നെയിം ടെണ്ടുല്‍ക്കര്‍ എന്നായത് കൊണ്ട് മാത്രമല്ല മുംബൈ അര്‍ജുനെ സ്വന്തമാക്കിയത്. മുംബൈക്ക് അര്‍ജുനെ വേണമായിരുന്നു, അവര്‍ സ്വന്തമാക്കി, ആകാശ് ചോപ്ര പറഞ്ഞു. 

2021 സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ രണ്ട് കളികള്‍ മാത്രമാണ് അര്‍ജുന്‍ മുംബൈക്ക് വേണ്ടി കളിച്ചത്. ഐപിഎല്‍ ടീമിലേക്ക് എത്തിപ്പെടും വിധം മികവ് പേസ് ബൗളര്‍ ഓള്‍റൗണ്ടറായ അര്‍ജുനില്‍ നിന്ന് വന്നിട്ടില്ലെന്നാണ് വിമര്‍ശനം ഉന്നയിക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com