ലങ്കന്‍ പേസര്‍ ധാമിക പ്രസാദ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 19th February 2021 12:57 PM |
Last Updated: 19th February 2021 12:57 PM | A+A A- |

ധാമിക പ്രസാദ്/ഫോട്ടോ: ശ്രീലങ്കന്‍ ക്രിക്കറ്റ് ട്വിറ്റര്‍
കൊളംബോ: ശ്രീലങ്കന്‍ ക്രിക്കറ്റ് താരം ധാമിക പ്രസാദ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. പരിക്ക് നിരന്തരം അലട്ടിയതാണ് 37കാരനായ ലങ്കന്‍ പേസറെ കരിയറില്‍ ഉടനീളം വലച്ചത്.
മികച്ച പേസര്‍ എന്ന് പേരെടുത്തെങ്കിലും വില്ലനായി പരിക്ക് അടിക്കടി എത്തിക്കൊണ്ടിരുന്നു. 2014ല്‍ ആയിരുന്നു അരങ്ങേറ്റം. ഇംഗ്ലണ്ടില്‍ ആദ്യമായി ശ്രീലങ്ക പരമ്പര നേടുമ്പോള്‍ മികച്ച പ്രകടനവുമായി മുന്‍പില്‍ നിന്നത് പ്രസാദ് ആയിരുന്നു.
ശ്രീലങ്കയ്ക്ക് വേണ്ടി 25 ടെസ്റ്റില്‍ നിന്ന് പ്രസാദ് 75 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. ഏകദിനത്തില്‍ 24 കളിയില്‍ നിന്ന് വീഴ്ത്തിയത് 32 വിക്കറ്റും. 21 ടി20 മത്സരങ്ങളില്‍ നിന്ന് 19 വിക്കറ്റും സ്വന്തമാക്കി. 2015ലായിരുന്നു അവസാനമായി ശ്രീലങ്കയ്ക്ക് വേണ്ടി കളിക്കുന്നത്. പരിക്ക് അലട്ടിയതോടെ ടീമില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വന്നു.