വിറയ്ക്കുകയായിരുന്നു ഞാന്‍, 9.25 കോടി പോക്കറ്റിലായ നിമിഷത്തെ കുറിച്ച് കൃഷ്ണപ്പ ഗൗതം

20 ലക്ഷം രൂപ എന്ന അടിസ്ഥാന വിലയില്‍ നിന്ന് 9.25 കോടിക്കാണ് ചെന്നൈ മുന്‍ രാജസ്ഥാന്‍ റോയല്‍സ് താരത്തെ ടീമിലെത്തിച്ചത്
കൃഷ്ണപ്പ ഗൗതം/ഫയല്‍ ചിത്രം
കൃഷ്ണപ്പ ഗൗതം/ഫയല്‍ ചിത്രം

ന്ത്യക്ക് വേണ്ടി ഒരു മത്സരം പോലും കളിച്ചിട്ടില്ലാത്ത താരം. എന്നാല്‍ 2021 ഐപിഎല്‍ താര ലേലത്തിന്റെ ചൂടേറ്റിയ പേരായിരുന്നു കൃഷ്ണപ്പ ഗൗതം. 20 ലക്ഷം രൂപ എന്ന അടിസ്ഥാന വിലയില്‍ നിന്ന് 9.25 കോടിക്കാണ് ചെന്നൈ മുന്‍ രാജസ്ഥാന്‍ റോയല്‍സ് താരത്തെ ടീമിലെത്തിച്ചത്. 

താര ലേലത്തില്‍ റെക്കോര്‍ഡുകള്‍ മറികടന്ന നിമിഷം വിറക്കുകയായിരുന്നു താനെന്നാണ് കൃഷ്ണപ്പ പറയുന്നത്. ഒരു വാക്കുകൊണ്ടും അപ്പോഴത്തെ മാനസികാവസ്ഥ പറഞ്ഞറിയിക്കാനാവില്ല. സ്വപ്‌നം യാഥാര്‍ഥ്യമായ നിമിഷമാണ്. എല്ലായ്‌പ്പോഴും ധോനിയായിരുന്നു മാതൃക. ധോനിയെന്ന മനുഷ്യനെ, കളിക്കാരനെ, ഫിനിഷറെ ഞാന്‍ ആരാധിക്കുന്നു, ഗൗതം പറഞ്ഞു. 

ഇനി ഞാന്‍ ധോനിക്കൊപ്പം ഡ്രസിങ് റൂം പങ്കിടാന്‍ പോവുകയാണ്. ഒരുപാട് കാര്യങ്ങള്‍ അദ്ദേഹത്തില്‍ നിന്ന് പഠിക്കാനാവും. റിലാക്‌സ് ചെയ്യാന്‍ ശ്രമിക്കുകയാണ് ഞാന്‍ ഇപ്പോഴും. എന്നാല്‍ ഇപ്പോഴും അതിന് സാധിക്കുന്നില്ല. 

റെയ്‌ന, ധോനി എന്നിവരെ പോലുള്ള ഇതിഹാസങ്ങള്‍ക്കൊപ്പം കളിക്കാനാവുന്നു. അവര്‍ കളി കൈകാര്യം ചെയ്യുന്ന വിധത്തില്‍ നിന്ന് പഠിക്കാനാവും. പ്രൈസ് ടാഗ് എന്നെ അസ്വസ്ഥപ്പെടുത്തുന്നില്ല. ഗ്രൗണ്ടില്‍ ഇറങ്ങുമ്പോള്‍ ഏറ്റവും മികവ് പുറത്തെടുക്കാനാണ് എല്ലായ്‌പ്പോഴും ശ്രമിക്കുക എന്നും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പുതിയ താരം പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com