94 പന്തില്‍ 173 റണ്‍സ്; വിജയ് ഹസാരെയില്‍ ഇഷാന്‍ കിഷന്റെ ബാറ്റിങ് വെടിക്കെട്ട്
By സമകാലിക മലയാളം ഡെസ്‌ക് | Published: 20th February 2021 12:38 PM |
Last Updated: 20th February 2021 12:38 PM | A+A A- |
ഇഷാന്‍ കിഷന്‍/ഫയല്‍ ഫോട്ടോ
ബംഗളൂരു: വിജയ് ഹസാരെ ട്രോഫിയില്‍ ഇഷാന്‍ കിഷന്റെ വെടിക്കെട്ട് ബാറ്റിങ്. 94 പന്തില്‍ നിന്ന് 173 റണ്‍സ് നേടിയാണ് ജാര്‍ഖണ്ഡിന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ മടങ്ങിയത്.
11 സിക്‌സും, 19 ഫോറുമാണ് ഇഷാന്റെ ബാറ്റില്‍ നിന്ന് വന്നത്. മധ്യപ്രദേശിന് എതിരെ ഇഷാന്റെ ബാറ്റിങ് കരുത്തില്‍ 30 ഓവറില്‍ ജാര്‍ഖണ്ഡ് 248 റണ്‍സ് പിന്നിട്ടു. മധ്യപ്രദേശിനെതിരായ തകര്‍പ്പന്‍ സെഞ്ചുറിയോടെ ഇംഗ്ലണ്ടിനെതിരായ വൈറ്റ് ബോള്‍ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കാനുള്ള സാധ്യത ഇഷാന്‍ വര്‍ധിപ്പിച്ചു.
ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ ഇഷാന്‍ സ്ഥാനം പിടിക്കുമെന്നാണ് സൂചന. ഐപിഎല്‍ മുന്‍പില്‍ നില്‍ക്കെ ഇഷാന്‍ മികച്ച ഫോമില്‍ കളിക്കുന്നത് മുംബൈ ഇന്ത്യന്‍സിനേയും സന്തോഷിപ്പിക്കുന്നു. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ പകരക്കാരനായി ഇറങ്ങി മികവ് കാണിച്ചാണ് ഇഷാന്‍ മുംബൈ ടീമില്‍ സ്ഥാനം ഉറപ്പിച്ചത്.