9 സീസണ്‍, തിളങ്ങിയത് രണ്ടില്‍; ബാംഗ്ലൂരിന്റേത് അതിസാഹസമെന്ന് ബ്രാഡ് ഹോഗ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 20th February 2021 11:21 AM |
Last Updated: 20th February 2021 11:21 AM | A+A A- |

ഗ്ലെന്‍ മാക്‌സ്‌വെല്‍/ഫയല്‍ ചിത്രം
സിഡ്‌നി: ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ പൊന്നും വില കൊടുത്ത് വാങ്ങിയ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് മുന്നറിയിപ്പുമായി ഓസീസ് മുന്‍ താരം ബ്രാഡ് ഹോഗ്. മാക്‌സ്‌വെല്ലിനെ ബാംഗ്ലൂര്‍ വാങ്ങിയത് എന്തിനെന്ന് മനസിലാവുന്നില്ലെന്നും ഹോഗ് പറഞ്ഞു.
9 ഐപിഎല്‍ സീസണിലാണ് മാക്‌സ് വെല്‍ കളിച്ചത്. അതില്‍ തിളങ്ങിയത് രണ്ടെണ്ണത്തില്‍ മാത്രം. ഇതൊരു വലിയ സാഹസമാണ്. മാക്‌സ് വെല്ലിന്റെ പ്രകടനം അര്‍ഹിക്കുന്നതിലും കൂടുതല്‍ തുകയാണ് ലഭിക്കുന്നത്. എന്നാല്‍ അത് മാക്‌സ് വെല്ലിന്റെ കുറ്റമല്ല. തന്റെ പേര് മാക്‌സ് വെല്‍ ലേലത്തില്‍ വെക്കുന്നു, ടീമുകള്‍ വാങ്ങിക്കൊണ്ടേയിരിക്കുന്നു, ഹോഗ് പറഞ്ഞു.
അവര്‍ക്ക് ഡി വില്ലിയേഴ്‌സ് ഉണ്ട്. ചില കളികളില്‍ താഴേക്ക് ഇറക്കി കളി ഫിനിഷ് ചെയ്യാന്‍ പാകത്തില്‍ ഡിവില്ലിയേഴ്‌സിനെ അവര്‍ ഉപയോഗിച്ചിരുന്നു. എന്നാല്‍ അവര്‍ക്ക് ഡിവില്ലിയേഴ്‌സിനെ മുകളില്‍ തന്നെ കളിപ്പിക്കണം. പരമാവധി ഓവര്‍ ഡിവില്ലിയേഴ്‌സിന് ബാറ്റ് ചെയ്യാനായി നല്‍കുകയാണ് അവരുടെ ലക്ഷ്യം. ദേവ്ദത്ത് പടിക്കലിനൊപ്പം ഈ വരുന്ന സീസണില്‍ കോഹ് ലി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാനാണ് സാധ്യത. ഡിവില്ലിയേഴ്‌സ് മൂന്നാമതും, മാക്‌സ് വെല്‍ നാലാമതോ അഞ്ചാമതോ ഇറങ്ങും.