2.2 കോടിക്ക് വേണ്ടി ഭാര്യയെ വിട്ട് സ്റ്റീവ് സ്മിത്ത് വരുമെന്ന് കരുതുന്നില്ല: മൈക്കല്‍ ക്ലര്‍ക്ക്‌

ടി20യില്‍ സ്മിത്തിന് കഴിഞ്ഞ നാളുകളില്‍ മികവ് കാണിക്കാന്‍ സാധിച്ചിട്ടുണ്ടാവില്ല. എങ്കിലും ഇവിടെ സ്മിത്തിന് ലഭിച്ച തുക എന്നെ അത്ഭുതപ്പെടുത്തുന്നു
സ്റ്റീവ് സ്മിത്ത്/ഫയല്‍ ചിത്രം
സ്റ്റീവ് സ്മിത്ത്/ഫയല്‍ ചിത്രം

സിഡ്‌നി: 2.2 കോടി രൂപയ്ക്ക് വേണ്ടി തന്റെ ഭാര്യയുടെ അടുത്ത് നിന്നും 11 ആഴ്ചയ്ക്ക് വേണ്ടി സ്റ്റീവ് സ്മിത്ത് അകന്ന് നില്‍ക്കുമെന്ന് കരുതുന്നില്ലെന്ന് ഓസീസ് മുന്‍ നായകന്‍ മൈക്കല്‍ ക്ലര്‍ക്ക്. ഐപിഎല്ലില്‍ 2.2 കോടി രൂപയ്ക്കാണ് സ്മിത്തിനെ ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കിയത്. 

ലോകത്തിലെ ബെസ്റ്റ് ബാറ്റ്‌സ്മാന്മാരില്‍ ഒരാളാണ് സ്മിത്ത്. കോഹ് ലി ഒന്നാം സ്ഥാനത്ത്. സ്മിത്ത് ടോപ് 3ല്‍ ഉണ്ട്. ടി20യില്‍ സ്മിത്തിന് കഴിഞ്ഞ നാളുകളില്‍ മികവ് കാണിക്കാന്‍ സാധിച്ചിട്ടുണ്ടാവില്ല. എങ്കിലും ഇവിടെ സ്മിത്തിന് ലഭിച്ച തുക എന്നെ അത്ഭുതപ്പെടുത്തുന്നു, ക്ലര്‍ക്ക് പറഞ്ഞു. 

എട്ട് ആഴ്ചത്തെ ടൂര്‍ണമെന്റ്. ക്വാറന്റൈന്‍ എല്ലാം കൂടി നോക്കുമ്പോള്‍ 11 ആഴ്ച എന്ന് കണക്കാക്കു. ഈ 11 ആഴ്ച 2.2 കോടി രൂപയ്ക്ക് വേണ്ടിയാണ് സ്മിത്ത് കുടുംബത്തേയും ഭാര്യയേയും വിട്ട് വരുന്നത്. സ്മിത്ത് കളിക്കാന്‍ വരുമോ എന്നറിയാനാണ് താന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. 

ഹാംസ്ട്രിങ് പരിക്ക് എന്ന വാര്‍ത്തയാവുമോ നമ്മളെ തേടിയെത്തുക, അതോ ആളുകളുടെ ചിന്ത തെറ്റാണെന്ന് തെളിയിക്കാനാവുമോ സ്മിത്ത് ശ്രമിക്കുക. ഈ വരുന്ന ടി20 കളിക്കണം, അടുത്ത ഐപിഎല്‍ സീസണില്‍ കൂടുതല്‍ പണം നേടണം എന്ന ലക്ഷ്യം വെച്ച് സ്മിത്ത് വരുമോ എന്നതിലേക്കാണ് ഉറ്റുനോക്കുന്നത് എന്നും മൈക്കല്‍ ക്ലര്‍ക്ക് പറഞ്ഞു. 

ഐപിഎല്‍ താര ലേലത്തിന് മുന്‍പായി സ്റ്റീവ് സ്മിത്തിനെ രാജസ്ഥാന്‍ റോയല്‍സ് റിലീസ് ചെയ്യുകയായിരുന്നു. കഴിഞ്ഞ സീസണില്‍ ക്യാപ്റ്റന്‍, ബാറ്റ്‌സ്മാന്‍ എന്ന നിലയിലെ മോശം ഫോമാണ് തിരിച്ചടിയായത്. സ്മിത്തിന് പകരം സഞ്ജു സാംസണിനെയാണ് രാജസ്ഥാന്‍ നായകനായി പ്രഖ്യാപിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com