'ഐപിഎല്‍ കളിക്കാന്‍ ആഗ്രഹിക്കുന്നവരെ വിലക്കാനാവില്ല'; സാമ്പത്തിക നേട്ടങ്ങളിലേക്ക് ചൂണ്ടി ബെയര്‍സ്റ്റോ
By സമകാലിക മലയാളം ഡെസ്‌ക് | Published: 20th February 2021 11:51 AM |
Last Updated: 20th February 2021 11:51 AM | A+A A- |

ബെയര്‍സ്‌റ്റോ/ഫയല്‍ ചിത്രം
അഹമ്മദാബാദ്: ഐപിഎല്‍ കളിക്കാന്‍ ആഗ്രഹിക്കുന്നവരോട് നോ പറയാന്‍ സാധിക്കില്ലെന്ന് ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ജോണി ബെയര്‍സ്‌റ്റോ. രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങളില്‍ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് കളിക്കാര്‍ക്ക് വിശ്രമം അനുവദിക്കുന്നുണ്ട്. ഇതിലൂടെ ഐപിഎല്‍ കളിക്കാന്‍ പോവാന്‍ ഇവര്‍ക്കാവുന്നു.
ക്രിക്കറ്റ് ബോര്‍ഡുമായി വൈറ്റ് ബോള്‍ കരാറും, റെഡ് ബോള്‍ കരാറുമുള്ള കളിക്കാരുണ്ട്. ഇതില്‍ രണ്ടിലും കരാറുള്ള കളിക്കാരുണ്ട്. വൈറ്റ്‌ബോള്‍ ഫോര്‍മാറ്റ് കളിക്കുന്നവരോട് ഐപിഎല്‍ കളിക്കാന്‍ പോവരുത് എന്ന് പറയാനാവില്ല. ഐപില്‍ കരാര്‍ നഷ്ടപ്പെടുക എന്നത് ഒരു കളിക്കാരവനും ആഗ്രഹിക്കാത്ത കാര്യമാണ്. മൂന്നാം ടെസ്റ്റിന് മുന്‍പായുള്ള വിര്‍ച്വല്‍ വീഡിയോ കോണ്‍ഫറന്‍സില്‍ ബെയര്‍സ്റ്റോ പറഞ്ഞു.
ജനുവരി 2ന് വീട്ടില്‍ നിന്ന് ഇറങ്ങി മാര്‍ച്ച് 29 വരെ നില്‍ക്കുമ്പോള്‍, അതും ബബിളിനുള്ളില്‍, വിശ്രമം അനിവാര്യമാണ്. അതിനാലാണ് കളിക്കാര്‍ക്ക് വിശ്രമം നല്‍കാന്‍ കോച്ചിങ് സ്റ്റാഫ് തീരുമാനിച്ചിരിക്കുന്നത് എന്നും ബെയര്‍സ്റ്റോ പറഞ്ഞു.