'തുടങ്ങും മുന്‍പേ തളര്‍ത്തരുത്', അര്‍ജുന്‍ ടെണ്ടുല്‍ക്കറെ പിന്തുണച്ച് ഫര്‍ഹാന്‍ അക്തര്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 21st February 2021 12:49 PM |
Last Updated: 21st February 2021 12:49 PM | A+A A- |
അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ /ഫയല്‍ ചിത്രം
മുംബൈ: മുംബൈ ഇന്ത്യന്‍സ് ടീമിലേക്ക് എത്തിയ അര്‍ജുന്‍ ടെണ്ടുല്‍ക്കറിന് പിന്തുണയുമായി ബോളിവുഡ് താരം ഫര്‍ഹാന്‍ അക്തര്‍. തുടങ്ങും മുന്‍പേ തളര്‍ത്തരുത് എന്നാണ് വിമര്‍ശകരോട് ഫര്‍ഹാന്‍ അക്തര്‍ പറയുന്നത്.
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്കാണ് അര്‍ജുനെ സ്വന്തമാക്കിയത്. എന്നാല്‍ ഡൊമസ്റ്റിക് ക്രിക്കറ്റിലടക്കം പറയത്തക്ക മികവ് അര്‍ജുനില്‍ നിന്ന് വന്നിട്ടില്ലാത്ത സാഹചര്യത്തില്‍ ടീമിലേക്ക് എടുത്തതിനെ ചോദ്യം ചെയ്തായിരുന്നു വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. സച്ചിന്റെ മകനായത് കൊണ്ട് മാത്രമാണ് ഇപ്പോള്‍ അര്‍ജുന്‍ ഐപിഎല്ലിലേക്ക് എത്തിയത് എന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാണിച്ചത്.
I feel I should say this about #Arjun_Tendulkar. We frequent the same gym & I’ve seen how hard he works on his fitness, seen his focus to be a better cricketer. To throw the word ‘nepotism’ at him is unfair & cruel. Don’t murder his enthusiasm & weigh him down before he’s begun.
— Farhan Akhtar (@FarOutAkhtar) February 20, 2021
എന്നാല്‍ കഠിനാധ്വാനം ചെയ്യുന്ന വ്യക്തിയാണ് അര്‍ജുന്‍ എന്നാണ് ഫര്‍ഹാന്‍ പറയുന്നത്. ജിമ്മില്‍ പലപ്പോഴും അര്‍ജുനെ കാണാറുണ്ട്. തന്റെ ഫിറ്റ്‌നസില്‍ എത്രമാത്രം ശ്രദ്ധയാണ് അര്‍ജുന്‍ കൊടുക്കുന്നത് എന്ന് ഞാന്‍ കണ്ടിട്ടുണ്ട്. മികച്ച ക്രിക്കറ്ററാവുന്നതിലാണ് അര്‍ജുന്റെ ശ്രദ്ധ. നെപ്പോട്ടിസം എന്ന വാക്ക് അര്‍ജുന് നേരെ എറിയുന്നത് അനീതിയാണ്. അവന്റെ ആവേശം നിങ്ങള്‍ കെടുത്തരു്...ഫര്‍ഹാന്‍ ട്വിറ്ററില്‍ കുറിച്ചു.
കഠിനാധ്വാനം ചെയ്യുന്ന കുട്ടിയാണ് അര്‍ജുന്‍ എന്ന പ്രതികരണവുമായി മുംബൈ ഇന്ത്യന്‍സ് കോച്ച് മഹേല ജയവര്‍ധനയും എത്തിയിരുന്നു. കഴിവിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് അര്‍ജുനെ പരിഗണിച്ചത്. സച്ചിന്റെ മകനെന്ന നിലയില്‍ വലിയൊരു ടാഗ് അര്‍ജുന്റെ തലയ്ക്ക് മുകളിലുണ്ട്. പക്ഷേ ഭാഗ്യം കൊണ്ട് ബാറ്റ്‌സ്മാനല്ല, ബൗളറാണ് അര്ജുന്.