'ഇംഗ്ലണ്ട് പര്യടനവും ഈ സമയം വരാന്‍ ആഗ്രഹിക്കുന്നില്ല'; ഐപിഎല്‍ നഷ്ടപ്പെടുന്നതിന്റെ ആശങ്കയില്‍ വില്യംസണ്‍

രണ്ടും ഒരേ സമയത്ത് വരാന്‍ ആഗ്രഹിക്കുന്നില്ലെന്നും, കാര്യങ്ങള്‍ എങ്ങനെയായി തീരും എന്ന് ഏതാനും മാസത്തിനുള്ളില്‍ കാണാനാവുമെന്നും വില്യംസണ്‍ പറഞ്ഞു
കെയ്ന്‍ വില്യംസണ്‍/ഫയല്‍ ഫോട്ടോ
കെയ്ന്‍ വില്യംസണ്‍/ഫയല്‍ ഫോട്ടോ

വെല്ലിങ്ടണ്‍: ഐപിഎല്ലും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയും ഒരേ സമയത്ത് വരുന്നതില്‍ ആശങ്ക പങ്കുവെച്ച് ന്യൂസിലാന്‍ഡ് നായകന്‍ കെയിന്‍ വില്യംസണ്‍. രണ്ടും ഒരേ സമയത്ത് വരാന്‍ ആഗ്രഹിക്കുന്നില്ലെന്നും, കാര്യങ്ങള്‍ എങ്ങനെയായി തീരും എന്ന് ഏതാനും മാസത്തിനുള്ളില്‍ കാണാനാവുമെന്നും വില്യംസണ്‍ പറഞ്ഞു. 

ഈ വര്‍ഷം ഏപ്രിലില്‍ ഐപിഎല്‍ ആരംഭിക്കാനാണ് സാധ്യത. ജൂണിലായിരിക്കും ടൂര്‍ണമെന്റ് അവസാനിക്കുക. എന്നാല്‍ ഐപിഎല്ലിന്റെ അവസാന ഘട്ടമാവുമ്പോഴേക്കും ഇംഗ്ലണ്ട്-ന്യൂസിലാന്‍ഡ് ടെസ്റ്റ് പരമ്പര ആരംഭിക്കും. 

ടെസ്റ്റ് പരമ്പര ആരംഭിക്കുന്നതിന് രണ്ടാഴ്ച മുന്‍പ് കിവീസ് സംഘത്തിന് ഇംഗ്ലണ്ടിലേക്ക് പോവണം. ഇതോടെ വില്യംസണ്‍, ബോള്‍ട്ട്, ജാമിസണ്‍, ഫെര്‍ഗൂസന്‍ എന്നിവര്‍ക്ക് ദേശിയ ടീമിലേക്ക് മടങ്ങേണ്ടി വരും. എന്നാല്‍ ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ബോര്‍ഡിന്റെ പോളിസി അനുസരിച്ച് കളിക്കാര്‍ക്ക് ഐപിഎല്ലില്‍ തുടര്‍ന്ന് കളിക്കാനാണ് താത്പര്യം എങ്കില്‍ അതാവാം. 

തിയതികള്‍ ഇതുവരെ ഉറപ്പിച്ചിട്ടില്ലെന്ന് വില്യംസണ്‍ ചൂണ്ടിക്കാണിച്ചു. അതില്‍ വ്യക്തത വന്നിട്ട് വേണം തീരുമാനമെടുക്കാന്‍. കാത്തിരുന്ന് കാണുക എന്നതാണ് നമുക്ക് മുന്‍പില്‍ ഇപ്പോഴുള്ളതെന്നും കിവീസ് ക്യാപ്റ്റന്‍ പറഞ്ഞു. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താരമാണ് വില്യംസണ്‍. 2021ലെ താര ലേലത്തില്‍ പൊന്നും വില കൊടുത്ത് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സ്വന്തമാക്കിയ ഓള്‍റൗണ്ടറാണ് ജാമിസണ്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com