മൂന്ന് മിനിറ്റിനിടെ രണ്ട് ​ഗോളുകൾ; നിർണായക പോരിൽ ബം​ഗളൂരുവിനെ തകർത്ത് ​ഗോവ; മൂന്നാം സ്ഥാനത്ത്

മൂന്ന് മിനിറ്റിനിടെ രണ്ട് ​ഗോളുകൾ; നിർണായക പോരിൽ ബം​ഗളൂരുവിനെ തകർത്ത് ​ഗോവ; മൂന്നാം സ്ഥാനത്ത്
​ബം​ഗളൂരു- ​ഗോവ മത്സരത്തിൽ നിന്ന്/ ട്വിറ്റർ
​ബം​ഗളൂരു- ​ഗോവ മത്സരത്തിൽ നിന്ന്/ ട്വിറ്റർ

പനാജി: ഐഎസ്എല്ലിൽ ഇന്ന് നടന്ന ആദ്യ മത്സരത്തിൽ ​ഗോവയ്ക്ക് തകർപ്പൻ ജയം. കരുത്തരായ ബം​ഗളൂരുവിനെ ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്ക് തകർത്ത് ​ഗോവ പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കി. നിർണായക പോരാട്ടത്തിലാണ് ​ഗോവ വിജയം സ്വന്തമാക്കിയത്. 

ഇരു ടീമുകളും നേടിയ മൂന്ന് ​ഗോളുകളും ആദ്യ പകുതിയിൽ തന്നെയായിരുന്നു. പന്തടക്കത്തിലും പാസിങിലും ബം​ഗളൂരുവിനെ ബ​ഹുദൂരം പിന്നിലാക്കിയായിരുന്നു ​ഗോവയുടെ മുന്നേറ്റം. മൂന്ന് മിനിറ്റിനിടെ രണ്ട് ​ഗോളുകൾ നേടി മുൻതൂക്കം സ്വന്തമാക്കിയ ​ഗോവ വിജയം കൈവിടാതെ കാത്തു. 

20ാം മിനിറ്റിൽ ഇഗോൾ അംഗുലോയും 23ാം മിനിറ്റിൽ ഫെഡീമുമാണ് ഗോവയ്ക്കായി സ്‌കോർ ചെയ്തത്. ബം​ഗളൂരുവിനായി 33ാം മിനിറ്റിൽ സുരേഷ് സിങ് വാങ്ജം സ്‌കോർ ചെയ്തു.

ജയത്തോടെ 19 മത്സരങ്ങളിൽ നിന്ന് 30 പോയിന്റുമായി ഗോവ മൂന്നാം സ്ഥാനത്തേക്കുയർന്നു. ബം​ഗളൂരു ഏഴാം സ്ഥാനത്ത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com