ചരിത്ര നേട്ടത്തിനരികെ ഇഷാന്ത് ശര്‍മ; കപില്‍ ദേവിന് ശേഷം ഈ അപൂര്‍വ നാഴികക്കല്ല് പിന്നിടുന്ന രണ്ടാമത്തെ ഇന്ത്യന്‍ പേസര്‍

ചരിത്ര നേട്ടത്തിനരികെ ഇഷാന്ത് ശര്‍മ; കപില്‍ ദേവിന് ശേഷം ഈ അപൂര്‍വ നാഴികക്കല്ല് പിന്നിടുന്ന രണ്ടാമത്തെ ഇന്ത്യന്‍ പേസര്‍
ഇഷാന്ത് ശര്‍മ
ഇഷാന്ത് ശര്‍മ

അഹമ്മദാബാദ്: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ചരിത്ര നേട്ടം സ്വന്തമാക്കാനൊരുങ്ങി ഇന്ത്യന്‍ പേസര്‍ ഇഷാന്ത് ശര്‍മ. നിലവില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ഏറ്റവും അധികം പരിചയസമ്പത്തുള്ള താരമായ ഇഷാന്ത് ഈ മാസം 24ന് ആരംഭിക്കുന്ന മൂന്നാം ടെസ്റ്റില്‍ കളിക്കാനിറങ്ങുന്നതോടെയാണ് നേട്ടത്തിനുടമയാകുക. 

ടെസ്റ്റില്‍ 100 മത്സരങ്ങള്‍ തികയ്ക്കുന്ന രണ്ടാമത്തെ മാത്രം പേസര്‍ എന്ന അപൂര്‍വ നേട്ടമാണ് ഇഷാന്തിനെ കാത്തിരിക്കുന്നത്. മുന്‍ നായകനും ഇതിഹാസ താരവുമായി കപില്‍ ദേവിന് ശേഷം ഈ നേട്ടത്തിലെത്തുന്ന രണ്ടാമത്തെ മാത്രം ഇന്ത്യന്‍ പേസര്‍ എന്ന പെരുമയും ഈ നേട്ടത്തിന് പിന്നിലുണ്ട്. കപില്‍ ദേവ് 100 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച് വിരമിച്ച ശേഷം ഇതുവരെയായി ഒരു ഇന്ത്യന്‍ പേസറും നൂറ് ടെസ്റ്റുകള്‍ തികച്ച് കളിച്ചിട്ടില്ല. 

ഐപിഎല്‍ പോരാട്ടത്തിനിടെ പരിക്കേറ്റ് പുറത്തായ ഇഷാന്ത് ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ടീമില്‍ ഇടംപിടിച്ചിരുന്നില്ല. പരിക്ക് മാറി താരം ഇംഗ്ലണ്ടിനെതിരായ പോരാട്ടത്തിലാണ് ടീമില്‍ തിരിച്ചെത്തിയത്. 

2007ല്‍ ബംഗ്ലാദേശിനെതിരെയാണ് ഇഷാന്ത് ടെസ്റ്റ് പോരാട്ടത്തില്‍ അരങ്ങേറിയത്. 3.16 എക്കോണമിയില്‍ 302 വിക്കറ്റുകളാണ് താരത്തിന്റെ ഇതുവരെയുള്ള സമ്പാദ്യം. അഞ്ച് വിക്കറ്റ് നേട്ടം 11 തവണ സ്വന്തമാക്കിയ താരം ഒരു തവണ പത്ത് വിക്കറ്റുകളും വീഴ്ത്തി. 

2007-08 കാലത്ത് അന്നത്തെ ഓസ്‌ട്രേലിയന്‍ നായകനായിരുന്ന റിക്കി പോണ്ടിങിനെതിരായ ഇഷാന്തിന്റെ പന്തുകള്‍ താരത്തിന്റെ കരിയറിലെ അവിസ്മരണീയ പോരാട്ടമായിരുന്നു. നിരന്തരം വേട്ടയാടുന്ന പരിക്കുകളോട് പട പൊരുതിയാണ് ഇന്ത്യക്കായി 100 ടെസ്റ്റുകള്‍ എന്ന അവിസ്മരണീയ നേട്ടത്തിലേക്ക് ഇഷാന്ത് ഇറങ്ങാന്‍ പോകുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com