'മാക്‌സ്‌വെല്ലിന് സെഞ്ച്വറി നഷ്ടമായി, 99 റണ്‍സിന്!'- ട്രോളോടു ട്രോളുമായി ആരാധകര്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 22nd February 2021 05:30 PM |
Last Updated: 22nd February 2021 05:30 PM | A+A A- |

ഗ്ലെന്‍ മാക്‌സ്‌വെല്‍/ ട്വിറ്റർ
ക്രൈസ്റ്റ്ചര്‍ച്ച്: ഐപിഎല്‍ താര ലേലം കഴിഞ്ഞ ദിവസമാണ് അരങ്ങേറിയത്. മിക്ക സീസണിലും പൊന്നും വിലയ്ക്ക് പല ടീമുകളും സ്വന്തമാക്കുന്ന താരമാണ് ഓസ്‌ട്രേലിയയുടെ ഗ്ലെന്‍ മാക്‌സ്‌വെല്‍. എന്നാല്‍ പലപ്പോഴും താരം നിരാശപ്പെടുത്തുകയാണ് പതിവ്.
കഴിഞ്ഞ സീസണിലും കാര്യമായ പ്രകടനങ്ങളൊന്നും പുറത്തെടുത്തില്ലെങ്കിലും ഇത്തവണത്തെ ലേലത്തിലും ലോട്ടറിയടിച്ച താരം മാക്‌സ്‌വെല്‍ തന്നെ. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരത്തെ സ്വന്തമാക്കിയത് 14.25 കോടിയ്ക്ക്! ഇതിന് പിന്നാലെ താരം ട്വിറ്ററിലിട്ട കുറിപ്പും ശ്രദ്ധേയമായിരുന്നു. ടീമിന് ഐപിഎല്‍ കിരീടം നേടിക്കൊടുക്കാന്‍ തന്റെ പക്കലുള്ളതെല്ലാം നല്‍കാന്‍ ഒരുക്കമാണെന്നും ഇനിയും കാത്തിരിക്കാന്‍ വയ്യ എന്നുമായിരുന്നു താരത്തിന്റെ കമന്റ്.
ഇതിന് പിന്നാലെ നടന്ന ന്യൂസിലന്‍ഡിനെതിരായ ടി20 പോരാട്ടത്തില്‍ ഓസ്‌ട്രേലിയ ദയനീയ പരാജയം ഏറ്റുവാങ്ങിയിരുന്നു. മത്സരത്തില്‍ ബാറ്റ് ചെയ്ത മാക്‌സ്‌വെല്‍ അഞ്ച് പന്തില്‍ ഒരു റണ്ണെടുത്ത് പുറത്താകുകയും ചെയ്തു. ഇതോടെ മാക്‌സ്‌വെലിനെ ട്രോളി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ ആരാധകര്‍.
ട്വിറ്ററില്‍ വലിയ തോതിലാണ് ട്രോളുകള്‍ പ്രചരിക്കുന്നത്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ഇതുവരെ കിരീടം നേടാന്‍ സാധിച്ചിട്ടില്ല. ലേലത്തിന് ശേഷം ആദ്യമായാണ് മാക്‌സ്‌വെല്‍ കളിക്കാനിറങ്ങിയത്. പിന്നാലെയാണ് ട്രോള്‍ മഴ.
#NZvAUS
— Prince Singh (@PrinceRajput86) February 22, 2021
Glenn Maxwell missed his century by 99 runs @RCBTweets
ഗ്ലെന്‍ മാക്‌സ്‌വെല്ലിന് 99 റണ്‍സിന് സെഞ്ച്വറി നഷ്ടമായി എന്നായിരുന്നു ഒരാളുടെ കമന്റ്. മാക്‌സ്‌വെല്ലിനൊപ്പം ആര്‍സിബിയുടെ ടീം തിരഞ്ഞെടുപ്പിനെയും പലരും ട്രോളുന്നുണ്ട്. കേരളത്തിനായി കളിക്കുന്ന സച്ചിന്‍ ബേബി, അസ്ഹറുദ്ദീന്‍ തുടങ്ങിയ നിരവധി പ്രതിഭകളുണ്ട്. അവരുടെ കളി കാണണമെങ്കില്‍ വിജയ് ഹസാരെ ട്രോഫി ഇപ്പോള്‍ കണ്ടാല്‍ മതിയെന്ന് ഒരു ആരാധകന്‍ ആര്‍സിബി അടക്കമുള്ള ഫ്രാഞ്ചൈസികളെ ഓര്‍മിപ്പിക്കുന്നു.
The Big Show Glenn Maxwell plays away from his body and Tim Southee has him caught by Jimmy Neesham at second slip.
— Vinay Chandra (@VinayChandra01) February 22, 2021
#NZvAUS pic.twitter.com/p0XrYdMym2