ഇതിഹാസ താരം റൊണാള്‍ഡീഞ്ഞോയുടെ അമ്മ കോവിഡ് ബാധിച്ച് മരിച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 22nd February 2021 04:35 PM |
Last Updated: 22nd February 2021 04:35 PM | A+A A- |

റൊണാൾഡീഞ്ഞോയും അമ്മയും/ ട്വിറ്റർ
റിയോ ഡി ജനീറോ: ബ്രസീല്‍ ഇതിഹാസ ഫുട്‌ബോള്‍ താരം റൊണാള്‍ഡീഞ്ഞോയുടെ അമ്മ മിഗ്വെലിന അന്തരിച്ചു. 71 വയസായിരുന്നു അവര്‍ക്ക്.
കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. അതിനിടെയാണ് മരണം സംഭവിച്ചത്.
സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസി, നെയ്മര്‍ എന്നിവര്‍ അനുശോചനം അറിയിച്ചു. 'റോണി ഒരു വാക്കും പറയാനില്ല. എനിക്ക് വിശ്വസിക്കാന്‍ പോലും സാധിക്കുന്നു. നിന്നെയും കുടുംബത്തേയും ചേര്‍ത്ത് നിര്‍ത്തുന്നു. ഈ അവസ്ഥ സങ്കടകരമാണ്. അമ്മയുടെ ആത്മാവിന് ശാന്തി നേരുന്നു'- മെസി കുറിച്ചു.
Messi showed his support for Ronaldinho after his mother lost her battle with COVID-19.
— ESPN FC (@ESPNFC) February 21, 2021
Rest in peace, Miguelina Elói de Assis dos Santos pic.twitter.com/NzqdSChuqj
'റോണി കരുത്തോടെ ഇരിക്കു. ദുഃഖകരമായ അവസ്ഥയാണ്'- എന്നായിരുന്നു നെയ്മര്‍ കുറിച്ചത്.
"Mis condolencias Roni", el mensaje de Neymar a Ronaldinho, por la muerte de su mamáhttps://t.co/NJrF2hvEEx pic.twitter.com/qlBP12PF55
— Gol Caracol (@GolCaracol) February 22, 2021
നേരത്തെ അമ്മയ്ക്ക് കോവിഡ് ബാധിച്ച കാര്യം റൊണാള്‍ഡീഞ്ഞ സാമൂഹിക മാധ്യമങ്ങള്‍ വഴി പുറത്തു വിട്ടിരുന്നു. അമ്മയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതായും ആശുപത്രിയിലാണെന്നും തങ്ങള്‍ അസുഖത്തിനോട് പൊരുതുകയാണെന്നും ഉടന്‍ തന്നെ ഭേദമായി തിരിച്ചെത്തുമെന്നും താരം കുറിച്ചിരുന്നു. പിന്തുണയ്ക്കുന്ന എല്ലാവരോടും നന്ദി പറയുന്നതായും അമ്മയ്ക്ക് സാധ്യമായ ഏറ്റവും മികച്ച ചികിത്സ തന്നെയാണ് നല്‍കുന്നതെന്നും റൊണാള്‍ഡീഞ്ഞോ വ്യക്തമാക്കി. പിന്നാലെയാണ് മരണം സംഭവിച്ചത്.