ലങ്കന്‍ ടീമിന്റെ ബൗളിങ് കോച്ചായി നിയമനം; മൂന്നാം ദിനം രാജിവെച്ച് ചാമിന്ദ വാസ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 23rd February 2021 12:13 PM |
Last Updated: 23rd February 2021 12:13 PM | A+A A- |

ചാമിന്ദ വാസ്/ഫയല്‍ ചിത്രം
കൊളംബോ: ബൗളിങ് പരിശീലകനായി സ്ഥാനം ഏറ്റെടുത്ത് മൂന്ന് ദിവസം പിന്നിട്ടപ്പോഴേക്കും രാജി വെച്ച് ലങ്കന്‍ മുന്‍ പേസര്‍ ചാമിന്ദ വാസ്. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനായി ടീം യാത്ര തിരിക്കുന്നതിന് തൊട്ടുമുന്‍പാണ് വാസിന്റെ രാജി.
ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡുമായി പ്രതിഫലവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് രാജിയിലേക്ക് നയിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ചാമിന്ദവാസിന്റെ നിബന്ധനകള്‍ അംഗീകരിക്കാന്‍ ഞങ്ങള്‍ക്കായില്ല. അതിനാല്‍ അദ്ദേഹം രാജിവെച്ചു എന്നാണ് ലങ്കിന്‍ ക്രിക്കറ്റ് ബോര്‍ഡ് വൃത്തങ്ങളുടെ പ്രതികരണം.
ചാമിന്ദ വാസിന്റേത് നിരുത്തരവാദപരമായ പെരുമാറ്റമാണെന്നും ബോര്‍ഡ് കുറ്റപ്പെടുത്തുന്നു. കോവിഡിന്റെ സമയത്തും സ്വന്തം സാമ്പത്തിക നേട്ടങ്ങള്‍ മാത്രമാണ് വാസ് നോക്കുന്നതെന്നും അവര്‍ ആരോപിക്കുന്നു.ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമില്‍ ബൗളിങ് കോച്ച് സ്ഥാനത്ത് നിന്ന് വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്ന് ഡേവിഡ് സാക്കര്‍ പിന്മാറിയതോടെയാണ് ചാമിന്ദ വാസ് വന്നത്.
ഡേവിഡ് സാക്കറിന് നല്‍കിയിരുന്ന പ്രതിഫലം തനിക്കും നല്‍കണം എന്നതായിരുന്നു വാസിന്റെ ആവശ്യം. എന്നാല്‍ വിദേശ പരിശീലകര്‍ക്ക് കൂടുതല്‍ പ്രതിഫലം നല്‍കുന്നതാണ് ബോര്‍ഡിന്റെ രീതി. ഞാന്‍ ഒരു ന്യായമായ ആവശ്യം മുന്‍പോട്ട് വെച്ചു, ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അത് തള്ളി. അത്രമാത്രമേ ഇപ്പോള്‍ പറയാനാകു എന്നാണ് വാസ് ട്വിറ്ററില്‍ കുറിച്ചത്.
I made a humble request to SLC and they turned it down.
— Chaminda Vaas (@chaminda_vaas) February 22, 2021
That’s all I can say at the moment.
Justice will prevail!