വീണ്ടും പറന്ന് ക്രിസ്റ്റ്യാനോ, ഒരു കളിയില്‍ രണ്ട് തകര്‍പ്പന്‍ ഹെഡ്ഡറുകള്‍ 

സീരി എയില്‍ ക്രോടോണിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്തപ്പോള്‍ രണ്ട് ഗോളുകളാണ് ക്രിസ്റ്റിയാനോയില്‍ നിന്ന് വന്നത്
ഹെഡ്ഡര്‍ ഗോള്‍ നേടുന്ന ക്രിസ്റ്റിയാനോ/ഫോട്ടോ: യുവന്റ്‌സ്, ട്വിറ്റര്‍
ഹെഡ്ഡര്‍ ഗോള്‍ നേടുന്ന ക്രിസ്റ്റിയാനോ/ഫോട്ടോ: യുവന്റ്‌സ്, ട്വിറ്റര്‍

സീരി എയില്‍ ക്രോടോണിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്തപ്പോള്‍ രണ്ട് ഗോളുകളാണ് ക്രിസ്റ്റിയാനോയില്‍ നിന്ന് വന്നത്. അത് രണ്ടും ഹെഡറുകള്‍. ഹെഡറുകളിലെ തന്റെ മികവ് ഒരിക്കല്‍ കൂടി ലോകത്തിന് കാണിച്ച് തരികയായിരുന്നു ക്രിസ്റ്റിയാനോ. 

38ാം മിനിറ്റില്‍ വന്ന ആദ്യ ഹെഡറില്‍ മൂവ്‌മെന്റിലേയും കൃത്യതയിലേയും മികവാണ് ക്രിസ്റ്റിയാനോ കാണിച്ച് തന്നത്. രണ്ടാമത്തേത് ബോക്‌സിലേക്ക് ഓടിയെത്തി അന്തരീക്ഷത്തില്‍ ഉയര്‍ന്ന് നില്‍ക്കാനുള്ള തന്റെ കഴിവ് ഒരിക്കല്‍ കൂടി പുറത്തെടുത്താണ് ക്രിസ്റ്റ്യാനോയുടെ ഹെഡര്‍ വന്നത്. 

കരിയറില്‍ 132 ഗോളുകള്‍ ഹെഡറിലൂടെ ക്രിസ്റ്റിയാനോ നേടി കഴിഞ്ഞു. 2019ല്‍ 2.56 മീറ്റര്‍ ഉയര്‍ന്ന് ചാടിയ ഹെഡ്ഡര്‍ ഗോള്‍ ഇപ്പോഴും ഫുട്‌ബോള്‍ ലോകത്തിന് അതിശയമാണ്. 36 വയസിലെത്തി നില്‍ക്കുന്ന താരത്തില്‍ നിന്ന് വീണ്ടും പിഴവില്ലാത്ത ഹെഡ്ഡറുകള്‍ കാണുന്നതിന്റെ ത്രില്ലിലാണ് ആരാധകര്‍. 

സീരി എയിലെ അവസാന സ്ഥാനക്കാര്‍ക്ക് എതിരായ ജയത്തോടെ പോയിന്റ് ടേബിളില്‍ മുകളിലേക്ക് എത്താനുള്ള ശ്രമങ്ങള്‍ യുവന്റ്‌സ് ഊര്‍ജിതമാക്കി. നിലവില്‍ 13 ജയത്തോടെ പോയിന്റ് ടേബിളില്‍ മൂന്നാം സ്ഥാനത്താണ് യുവന്റ്‌സ്. 16 ജയത്തോടെ ഇന്റര്‍ മിലാനാണ് ഒന്നാമത്. എ സി മിലാന്‍ രണ്ടാമതും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com