പണത്തിന്റെ പേരില്‍ ഐപിഎല്‍ ഉപേക്ഷിച്ചേക്കുമോയെന്ന ആശങ്ക വേണ്ട; ഡല്‍ഹിയെ കിരീടം ചൂടിക്കാന്‍ ശ്രമിക്കുമെന്ന് സ്റ്റീവ് സ്മിത്ത് 

ഐപിഎല്ലില്‍ 2.2 കോടി രൂപയിലേക്ക് ചുരുങ്ങേണ്ടി വന്ന സ്റ്റീവ് സ്മിത്ത് കളിക്കാന്‍ എത്തുമോയെന്നതില്‍ സംശയം പ്രകടിപ്പിച്ചായിരുന്നു ഓസീസ് മുന്‍ നായകന്‍ മൈക്കല്‍ ക്ലര്‍ക്കിന്റെ വരവ്
സ്റ്റീവ് സ്മിത്ത്/ഫയല്‍ ചിത്രം
സ്റ്റീവ് സ്മിത്ത്/ഫയല്‍ ചിത്രം

സിഡ്‌നി: ഐപിഎല്ലില്‍ 2.2 കോടി രൂപയിലേക്ക് ചുരുങ്ങേണ്ടി വന്ന സ്റ്റീവ് സ്മിത്ത് കളിക്കാന്‍ എത്തുമോയെന്നതില്‍ സംശയം പ്രകടിപ്പിച്ചായിരുന്നു ഓസീസ് മുന്‍ നായകന്‍ മൈക്കല്‍ ക്ലര്‍ക്കിന്റെ വരവ്. എന്നാല്‍ അക്കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് വ്യക്തമാക്കുന്ന വാക്കുകളാണ് സ്റ്റീവ് സ്മിത്തില്‍ നിന്ന് വരുന്നത്. 

സീസണില്‍ തന്റെ പുതിയ ഐപിഎല്‍ ടീമായ ഡല്‍ഹി ക്യാപിറ്റല്‍സിനെ കിരീടത്തിലേക്ക് എത്തിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷ പങ്കുവെക്കുകയാണ് സ്മിത്ത്. ഈ വര്‍ഷം ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പം ചേരുന്നത് സന്തോഷിപ്പിക്കുന്നു. മികച്ച കളിക്കാരും, പരിശീലകനും അവിടെയുണ്ട്. മനോഹരമായ ഓര്‍മകള്‍ അവിടെ സൃഷ്ടിക്കാനാണ് ശ്രമിക്കുക. കഴിഞ്ഞ സീസണിലേതിനേക്കാള്‍ കൂടുതല്‍ മികവിലേക്ക് ടീമിനെ എത്തിക്കാന്‍ ശ്രമിക്കും. ഇനിയും കാത്തിരിക്കാന്‍ വയ്യ എന്നാണ് സ്മിത്ത് പറയുന്നത്. 

കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ബാറ്റ്‌സ്മാനായും നായകനായും സ്മിത്തിന് മികവ് കാണിക്കാന്‍ കഴിയാതിരുന്നതാണ് തിരിച്ചടിയായത്. സ്മിത്ത് 95 ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് 2333 റണ്‍സ് നേടിയിട്ടുണ്ട്. 35.34 ആണ് ബാറ്റിങ് ശരാശരി. 2017 ഐപിഎല്‍ സീസണില്‍ പുനെ സൂപ്പര്‍ ജയന്റ്‌സിന് വേണ്ടി 15 കളിയില്‍ നിന്ന് 472 റണ്‍സ് നേടി പുറത്തെടുത്തതാണ് സ്മിത്തിന്റെ ഐപിഎല്ലിലെ മികച്ച പ്രകടനം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com