കോഹ്‌ലിയെ പേടിപ്പിച്ച് റിഷഭ് പന്തിന്റെ ഡ്രോണ്‍ കാമറ, അടിച്ച് താഴെയിടാന്‍ നോക്കി പൂജാര
By സമകാലിക മലയാളം ഡെസ്‌ക് | Published: 23rd February 2021 04:47 PM |
Last Updated: 23rd February 2021 04:47 PM | A+A A- |
പരിശീലനത്തിന് ഇടയില്‍ സ്‌പൈഡര്‍ കാമറയുമായി റിഷഭ് പന്ത്/ഫോട്ടോ: ട്വിറ്റര്‍ വീഡിയോ
അഹമ്മദാബാദ്: വിക്കറ്റ് കീപ്പിങ്ങിലും ബാറ്റിങ്ങിലും പരിശീലനം നടത്തുന്നതിന് ഒപ്പം അഹമ്മദാബാദിലെ മൊട്ടേര സ്റ്റേഡിയത്തില്‍ ഡ്രോണ്‍ ക്യാമറയില്‍ കൂടി കൈവെക്കുകയായിരുന്നു റിഷഭ് പന്ത്. ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ പുതിയ സ്‌പൈഡി അവിടെ ഇന്ത്യന്‍ ക്യാപ്റ്റനേയും പേടിപ്പിച്ചു.
തന്റെ പുതിയ ഡ്രോണ്‍ ക്യാമറയുമായാണ് റിഷഭ് പന്ത് പരിശീലന സെഷനില്‍ എത്തിയത്. സ്റ്റംപിന് പിന്നില്‍ ഞാന്‍ ഒരുപാട് സമയം പിന്നിട്ട് കഴിഞ്ഞു. നെറ്റ്‌സില്‍ പുതിയൊരു വ്യൂ തേടുകയാണ് ഞാന്‍. എന്റെ പുതിയ സുഹൃത്തിനെ കാണു, സ്‌പൈഡി എന്നാണ് ഞാന്‍ അവനെ വിളിക്കുന്നത്, പന്ത് വീഡിയോ പങ്കുവെച്ച് ട്വിറ്ററില്‍ കുറിച്ചു.
പിന്നാലെ വീഡിയോ പങ്കുവെച്ച് ബിസിസിഐയും എത്തി. പൂജാര ബാറ്റുമായി പന്തിന്റെ സ്‌പൈഡിയെ അടിച്ചിടാന്‍ നോക്കുന്നത് മുതല്‍, കോഹ് ലി സ്‌പൈഡിയെ കണ്ട് ഞെട്ടുന്നത് വരെ വീഡിയോയിലുണ്ട്. നാളെയാണ് പരമ്പരയിലെ മൂന്നാം ടെസ്റ്റ് അഹമ്മദാബാദില്‍ ആരംഭിക്കുന്നത്.
Pulls off brilliant catches & stumpings
— BCCI (@BCCI) February 23, 2021
Hits big sixes with ease @RishabhPant17 now has some fun with the drone camera.@Paytm #INDvENG #TeamIndia pic.twitter.com/vRW6oslCrg