പിങ്ക് ബോളുമായി ഇന്ത്യ ആക്രമിക്കുന്നു, 80-4ലേക്ക് വീണ് ഇംഗ്ലണ്ട്, ഒറ്റയ്ക്ക് പൊരുതിയ ക്രൗലിയും മടങ്ങി

പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ തുടക്കം പാളി. 4 വിക്കറ്റ് നഷ്ടത്തില്‍ 80 റണ്‍സ് എന്ന നിലയിലേക്കാണ് ഇംഗ്ലണ്ട് വീണത്
ഇംഗ്ലണ്ടിനെതിരായ പിങ്ക് ബോള്‍ ടെസ്റ്റില്‍ സാക്ക് ക്രൗലിയെ മടക്കിയ അക്‌സറിനെ അഭിനന്ദിക്കുന്ന സഹതാരങ്ങള്‍/ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍
ഇംഗ്ലണ്ടിനെതിരായ പിങ്ക് ബോള്‍ ടെസ്റ്റില്‍ സാക്ക് ക്രൗലിയെ മടക്കിയ അക്‌സറിനെ അഭിനന്ദിക്കുന്ന സഹതാരങ്ങള്‍/ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍

അഹമ്മദാബാദ്: പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ തുടക്കം പാളി. 4 വിക്കറ്റ് നഷ്ടത്തില്‍ 80 റണ്‍സ് എന്ന നിലയിലേക്കാണ് ഇംഗ്ലണ്ട് വീണത്. എന്നാല്‍ ക്രൗലി ഒരറ്റത്ത് ഉറച്ച് നിന്ന് അര്‍ധ ശതകം നേടി.

84 പന്തില്‍ നിന്ന് 10 ഫോറിന്റെ അകമ്പടിയോടെ 53 റണ്‍സ് നേടിയാണ് ക്രൗലി മടങ്ങിയത്. അക്‌സര്‍ പട്ടേല്‍ ക്രൗലിയെ വിക്കറ്റിന് മുന്‍പില്‍ കുടുക്കി. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ടിനെ ഇന്നിങ്‌സിന്റെ മൂന്നാമത്തെ ഓവറില്‍ തന്നെ ഇഷാന്ത് ശര്‍മ കുഴക്കി. 

ഡോം സിബ്ലിയെ ഏഴ് പന്തില്‍ ഡക്കാക്കി ഇഷാന്ത് മടക്കി. പിന്നാലെ മൂന്നാമനായി ഇറങ്ങിയത് ബെയര്‍‌സ്റ്റോ. എന്നാല്‍ അക്‌സര്‍ പട്ടേലിന്റെ പന്തിന് മുന്‍പില്‍ ബെയര്‍‌സ്റ്റോയും വീണു. 9 പന്തില്‍ ഡക്കായാണ് ബെയര്‍‌സ്റ്റോ മടങ്ങിയത്. 27-2ലേക്ക് ഇംഗ്ലണ്ട് വീണ സമയം ക്രൗലിക്കൊപ്പം ചേര്‍ന്ന് റൂട്ട് രക്ഷാപ്രവര്‍ത്തനം നടത്തുമെന്ന് തോന്നിച്ചു. 

എന്നാല്‍ 37 പന്തില്‍ നിന്ന് 17 റണ്‍സ് എടുത്ത് നില്‍ക്കെ റൂട്ടിനെ അശ്വിനും വിക്കറ്റിന് മുന്‍പില്‍ കുടുക്കി. ഇംഗ്ലണ്ട് ഇന്നിങ്‌സ് 25 ഓവറിലേക്ക് എത്തുമ്പോള്‍ ബെന്‍ സ്‌റ്റോക്ക്‌സും, പോപ്പുമാണ് ക്രീസില്‍. ടോസിന് മുന്‍പായി ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയം രാഷ്ട്രപതി രാംനാഥ് കോവിഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു. 100ാം ടെസ്റ്റിന് ഇറങ്ങുന്ന കോഹ് ലിയെ രാഷ്ട്രപതിയും, കേന്ദ്ര ആഭ്യന്തര മന്ത്രിയും അനുമോദിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com