കളിക്കാന്‍ സമയമില്ല; കോപ്പ അമേരിക്കയില്‍ നിന്ന് പിന്മാറി ഖത്തറും ഓസ്‌ട്രേലിയയും

ഖത്തറും, ഓസ്‌ട്രേലിയയും പിന്മാറിയെങ്കിലും ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ മറ്റ് പല രാജ്യങ്ങളും താത്പര്യം അറിയിച്ചിട്ടുണ്ടെന്ന് കോണ്‍മെബോള്‍ വൃത്തങ്ങള്‍ വ്യക്തമാക്കി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

സാവോപോളോ: ഖത്തറും, ഓസ്‌ട്രേലിയയും കോപ്പ അമേരിക്കയില്‍ നിന്ന് പിന്മാറി. ഷെഡ്യൂള്‍ സംബന്ധിച്ച പ്രശ്‌നങ്ങളെ തുടര്‍ന്നാണ് പിന്മാറ്റമെന്ന് സൗത്ത് അമേരിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ അറിയിച്ചു. 

ഖത്തറും, ഓസ്‌ട്രേലിയയും പിന്മാറിയെങ്കിലും ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ മറ്റ് പല രാജ്യങ്ങളും താത്പര്യം അറിയിച്ചിട്ടുണ്ടെന്ന് കോണ്‍മെബോള്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ജൂണ്‍ 11 മുതല്‍ ജൂലൈ 10 വരെയാണ് കോപ്പ അമേരിക്ക. കഴിഞ്ഞ വര്‍ഷം നടക്കേണ്ടിയിരുന്ന ടൂര്‍ണമെന്റ് കോവിഡിനെ തുടര്‍ന്നാണ് മാറ്റിയത്. അര്‍ജന്റീനയും, കൊളംബിയയുമാണ് ആതിഥേയര്‍. 

12 ടീമുകളെ പങ്കെടുപ്പിക്കാനാണ് താത്പര്യം. എന്നാല്‍ ഖത്തറിനും, ഓസ്‌ട്രേലിയക്കും പകരക്കാരെ കൊണ്ടുവന്നില്ലെങ്കില്‍ 10 ടീമുമായി ടൂര്‍ണമെന്റ് നടത്തുമെന്ന് കോണ്‍മെബോള്‍ വക്താവ് റാമിറെസ് പറഞ്ഞു. ലോകകപ്പ് യോഗ്യതാ മത്സരങ്ങളാണ് ഓസ്‌ട്രേലിയയുടെ മുന്‍പിലുള്ളത്. കോവിഡിനെ തുടര്‍ന്ന് ഇത് മാറ്റിവെച്ചിരുന്നു. 

2022 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ഖത്തറിന് മുന്‍പിലുള്ളത് ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരങ്ങളാണ്. ഇതിനാല്‍ കോപ്പ അമേരിക്കയില്‍ പങ്കെടുക്കില്ലെന്ന് ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com