'സ്വപ്‌നമായിരുന്നു പിങ്ക് ബോള്‍ ടെസ്റ്റ്', സ്‌റ്റേഡിയത്തില്‍ എത്താനാവാത്തതിന്റെ നിരാശയില്‍ ഗാംഗുലി 

ഇന്ത്യയിലെ രണ്ടാമത്തെ പിങ്ക് ബോള്‍ ടെസ്റ്റ്. കഴിഞ്ഞ തവണത്തേത് പോലെ ഇത്തവണയും നിറഞ്ഞ ഗ്യാലറികള്‍ പ്രതീക്ഷിക്കുന്നു
മൊട്ടേര സ്‌റ്റേഡിയം/ഫോട്ടോ: ട്വിറ്റര്‍
മൊട്ടേര സ്‌റ്റേഡിയം/ഫോട്ടോ: ട്വിറ്റര്‍

അഹമ്മദാബാദ്: ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ പിങ്ക് ബോള്‍ ടെസ്റ്റിനായി ഇന്ത്യ ഇന്ന് ഇറങ്ങുമ്പോള്‍ അവിടേക്ക് എത്താനാവാത്തതിന്റെ നിരാശ പങ്കുവെച്ച് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ട്വിറ്ററിലൂടെയായിരുന്നു ഗാംഗുലിയുടെ വാക്കുകള്‍. 

സ്റ്റേഡിയത്തില്‍ ഇന്ന് എത്താനാവാത്തത് നഷ്ടമാണ്. പിങ്ക് ബോള്‍ ടെസ്റ്റ് നമ്മുടെ സ്വപ്‌നമായിരുന്നു. അത് യാഥാര്‍ഥ്യമാക്കാന്‍ എന്തൊരു ശ്രമങ്ങളാണ് നടന്നത്. ഇന്ത്യയിലെ രണ്ടാമത്തെ പിങ്ക് ബോള്‍ ടെസ്റ്റ്. കഴിഞ്ഞ തവണത്തേത് പോലെ ഇത്തവണയും നിറഞ്ഞ ഗ്യാലറികള്‍ പ്രതീക്ഷിക്കുന്നു. പ്രധാനമന്ത്രിയുടേയും, അമിത് ഷായുടേയും നേതൃത്വത്തിന് കീഴില്‍, ഗാംഗുലി ട്വിറ്ററില്‍ കുറിച്ചു. 

സ്റ്റേഡിയത്തില്‍ ആകെ ഉള്‍ക്കൊള്ളാന്‍ ശേഷിക്കുന്നതിന്റെ 50 ശതമാനം പേര്‍ക്കാണ് പ്രവേശനം. 1,10,000 പേരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ളതാണ് മൊട്ടേര സ്റ്റേഡിയം. 55,000 പേര്‍ക്കാണ് പിങ്ക് ബോള്‍ ടെസ്റ്റ് കാണാന്‍ പ്രവേശനം ലഭിക്കുക. 

ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയമാണ് നമ്മുടേത് എന്നത് അഭിമാനമാണെന്ന് വിരാട് കോഹ് ലി പറഞ്ഞിരുന്നു. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കായിക സ്‌റ്റേഡിയവുമാണ് ഇത്. 11 പിച്ചുകളാണ് ഇവിടെയുള്ളത്. ആറെണ്ണം ചെമ്മണ്ണിലും, അഞ്ചെണ്ണം കരിമണ്ണിലും നിര്‍മിച്ചതാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com