8 റണ്‍സ് മാത്രം വഴങ്ങി 5 വിക്കറ്റ്; നാല് പേസര്‍മാരെ ഇറക്കി പിഴച്ചിടത്ത് ക്യാപ്റ്റന്റെ പോരാട്ടം

രഹാനയേയും രോഹിത്തിനേയും വീഴ്ത്തി ജാക്ക് ലീച്ച് ആണ് രണ്ടാം ദിനം ഇന്ത്യയുടെ തകര്‍ച്ചയ്ക്ക് വഴിമരുന്നിട്ടത്
ഇന്ത്യയുടെ വിക്കറ്റ് വീഴ്ത്തിയ റൂട്ടിന്റേയും സ്‌റ്റോക്ക്‌സിന്റേയും ആഹ്ലാദം/ഫോട്ടോ: ബിസിസിഐ
ഇന്ത്യയുടെ വിക്കറ്റ് വീഴ്ത്തിയ റൂട്ടിന്റേയും സ്‌റ്റോക്ക്‌സിന്റേയും ആഹ്ലാദം/ഫോട്ടോ: ബിസിസിഐ

അഹമ്മദാബാദ്: 99-3 എന്ന നിലയിലാണ് ഇന്ത്യ പിങ്ക് ബോള്‍ ടെസ്റ്റിന്റെ രണ്ടാം ദിനം ബാറ്റിങ് തുടങ്ങിയത്. എന്നാല്‍ എട്ട് റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് ഇന്ത്യയെ 145ന് ചുരുട്ടി കെട്ടി. 

രഹാനയേയും രോഹിത്തിനേയും വീഴ്ത്തി ജാക്ക് ലീച്ച് ആണ് രണ്ടാം ദിനം ഇന്ത്യയുടെ തകര്‍ച്ചയ്ക്ക് വഴിമരുന്നിട്ടത്. പിന്നെ കാര്യങ്ങളെല്ലാം റൂട്ട് ഭംഗിയാക്കി. റിഷഭ് പന്ത്, അശ്വിന്‍, വാഷിങ്ടണ്‍ സുന്ദര്‍, അക്‌സര്‍ പട്ടേല്‍, ബൂമ്ര എന്നിവരുടെ വിക്കറ്റ് വീഴ്ത്തി ഇന്ത്യന്‍ ഇന്നിങ്‌സിന് റൂട്ട് തിരശീലയിട്ടു. 

46 റണ്‍സിന് ഇടയിലാണ് ഇന്ത്യയുടെ ഏഴ് വിക്കറ്റുകള്‍ ഇംഗ്ലണ്ട് വീഴ്ത്തിയത്. ടെസ്റ്റിലെ റൂട്ടിന്റെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടമാണ് ഇത്. ബോബ് വില്ലിസിന് ശേഷം ടെസ്റ്റില്‍ അഞ്ച് വിക്കറ്റ് നേട്ടത്തിലേക്ക് എത്തുന്ന ബൗളറുമായി റൂട്ട്. 1983ലായിരുന്നു ബോബ് വില്ലിസിന്റെ 5 വിക്കറ്റ് നേട്ടം. 

ഏറ്റവും കുറവ് റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് നേട്ടം എന്ന ഇംഗ്ലണ്ട് താരത്തിന്റെ റെക്കോര്‍ഡും ഇവിടെ റൂട്ട് തന്റെ പേരിലേക്ക് ചേര്‍ക്കുന്നു. 1924ല്‍ 6-7 എന്ന ഫിഗറിലേക്ക് എത്തിയ ഗില്ലിഗന്റെ പേരിലായിരുന്നു റെക്കോര്‍ഡ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com