മാന്ത്രികനായി വീണ്ടും അശ്വിന്‍; ടെസ്റ്റില്‍ 400 വിക്കറ്റുകള്‍; ഒപ്പം മറ്റൊരു റെക്കോര്‍ഡും

മാന്ത്രികനായി വീണ്ടും അശ്വിന്‍; ടെസ്റ്റില്‍ 400 വിക്കറ്റുകള്‍; ഒപ്പം മറ്റൊരു റെക്കോര്‍ഡും
വിക്കറ്റ് നേട്ടമാഘോഷിക്കുന്ന ആർ അശ്വിൻ/ ട്വിറ്റർ
വിക്കറ്റ് നേട്ടമാഘോഷിക്കുന്ന ആർ അശ്വിൻ/ ട്വിറ്റർ

അഹമ്മദാബാദ്: ടെസ്റ്റ് ക്രിക്കറ്റിലെ മറ്റൊരു അപൂര്‍വ നാഴികക്കല്ല് പിന്നിട്ട് ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍. ടെസ്റ്റ് ക്രിക്കറ്റില്‍ 400 വിക്കറ്റുകള്‍ എന്ന നേട്ടത്തിനാണ് അശ്വിന്‍ അര്‍ഹനായത്. ടെസ്റ്റില്‍ 400 വിക്കറ്റുകള്‍ നേടുന്ന നാലാം ഇന്ത്യന്‍ ബൗളര്‍ കൂടിയായി ഇതോടെ അശ്വിന്‍ മാറി. കപില്‍ ദേവ്, അനില്‍ കുംബ്ലെ, ഹര്‍ഭജന്‍ സിങ് എന്നിവരാണ് നേരത്തെ എലൈറ്റ് ക്ലബില്‍ അംഗമായ മറ്റ് ഇന്ത്യന്‍ ബൗളര്‍മാര്‍. 

ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സിലാണ് അശ്വിന്റെ നേട്ടം. ഇംഗ്ലണ്ട് താരം ഒലി പോപ്പിനെ പുറത്താക്കി 399ാം വിക്കറ്റും പിന്നാലെ ജോഫ്ര ആര്‍ച്ചറെ മടക്കി 400ാം വിക്കറ്റും പൂര്‍ത്തിയാക്കിയാണ് അശ്വിന്‍ നേട്ടം സ്വന്തമാക്കിയത്. 

ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും വേഗതയില്‍ 400 വിക്കറ്റുകള്‍ വീഴ്ത്തുന്ന ലോകത്തിലെ രണ്ടാമത്തെ ബൗളറായും അശ്വിന്‍ മാറി. 77 മത്സരങ്ങളില്‍ നിന്നാണ് അശ്വിന്റെ നേട്ടം. 72 മത്സരങ്ങളില്‍ നിന്ന് 400 വിക്കറ്റുകള്‍ വീഴ്ത്തിയ മുത്തയ്യ മുരളീധരനാണ് ഒന്നാം സ്ഥാനത്ത്. ഏറ്റവും വേഗതയില്‍ 300 ടെസ്റ്റ് വിക്കറ്റുകള്‍ വീഴ്ത്തുന്ന താരമെന്ന റെക്കോര്‍ഡ് നിലവില്‍ അശ്വിന്റെ പേരിലാണ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com