ബ്രസീലിനും അര്‍ജീനയ്ക്കുമെതിരെ ഇന്ത്യ? കോപ്പ അമേരിക്ക കളിക്കാന്‍ ക്ഷണം 

എന്നാല്‍ കോണ്‍മെബോളിന്റെ ക്ഷണത്തിനോട് ഇന്ത്യ അനുകൂലമായി പ്രതികരിച്ചിട്ടില്ല
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: കോപ്പ അമേരിക്കയിലേക്ക് ഇന്ത്യക്ക് ക്ഷണം. ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനാണ് ഇക്കാര്യം അറിയിച്ചത്. ഓസ്‌ട്രേലിയ, ഖത്തര്‍ എന്നിവര്‍ ഈ വര്‍ഷത്തെ കോപ്പ അമേരിക്കയില്‍ നിന്ന് പിന്മാറിയതോടെയാണ് ഇന്ത്യക്ക് ക്ഷണം. 

എന്നാല്‍ കോണ്‍മെബോളിന്റെ ക്ഷണത്തിനോട് ഇന്ത്യ അനുകൂലമായി പ്രതികരിച്ചിട്ടില്ല. ഫിഫ ലോകകപ്പ് ക്വാളിഫയര്‍ മത്സരങ്ങളുള്ളതിനാലാണ് ഇന്ത്യ പ്രതികരിക്കാന്‍ വൈകുന്നത്. മാര്‍ച്ചിലോ, ഏപ്രിലിലോ ആരംഭിച്ച് ജൂണില്‍ അവസാനിക്കും വിധമാണ് ക്വാളിഫയര്‍ ലോകകപ്പ് ക്വാളിഫയര്‍ മത്സരങ്ങള്‍. 

ജൂണിലാണ് കോപ്പ അമേരിക്ക. ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ മാര്‍ച്ച്, ഏപ്രില്‍ ആദ്യം നടത്താനുള്ള സാധ്യതയാണ് ഇന്ത്യ തേടുന്നത്. എന്നാല്‍ ഗ്രൂപ്പിലെ മറ്റ് ടീമുകളായ ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവര്‍ക്ക് ഈ തിയതികള്‍ സ്വീകാര്യമാവില്ല. 

കോപ്പ അമേരിക്കയില്‍ കളിക്കാന്‍ ക്ഷണം ലഭിച്ചതായി ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം പരിശീലകന്‍ സ്റ്റിമാകും സ്ഥിരീകരിച്ചു. ഇത് വിസ്മയിപ്പിക്കുന്നതാണ്. കളിക്കാന്‍ സാധിച്ചാല്‍ അതൊരു അതിമനോഹര അനുഭവമാവുമെന്നും സ്റ്റിമാക് പറഞ്ഞു. ലയണല്‍ മെസി, നെയ്മര്‍, സൂവാരസ്, ജെയിംസ് റോഡ്രിഗസ് എന്നിവര്‍ക്കെതിരെ ഇന്ത്യ കളിക്കുമോ എന്ന് കാണാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. 

ജൂണ്‍ 11 മുതല്‍ ജൂലൈ 10 വരെയാണ് കോപ്പ അമേരിക്ക മത്സരങ്ങള്‍. 10 ലാറ്റിനമേരിക്കന്‍ ടീമുകളും, രണ്ട് അതിഥി ടീമുകളുമാണ് ടൂര്‍ണമെന്റിനുണ്ടാവുക. ലോകകപ്പ് യോഗ്യതാ മത്സരങ്ങളെ തുടര്‍ന്നാണ് ഓസ്‌ട്രേലിയ പിന്മാറിയത്. ഏഷ്യാ കപ്പ് യോഗ്യതാ മത്സരങ്ങളെ തുടര്‍ന്നാണ് ഖത്തറിന്റെ പിന്മാറ്റം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com