'ഇത്തരം പിച്ചുകളായിരുന്നു എങ്കില്‍ കുംബ്ലേയും ഹര്‍ഭജനുമെല്ലാം 1000 വിക്കറ്റ് വീഴ്ത്തിയാനേ'; വിമര്‍ശനവുമായി യുവരാജ് സിങ് 

'അനില്‍ കുംബ്ലേയും, ഹര്‍ഭജന്‍ സിങ്ങുമെല്ലാം ഇതുപോലത്തെ ഗ്രൗണ്ടിലാണ് ബൗള്‍ ചെയ്തിരുന്നത് എങ്കില്‍ ആയിരമോ, എണ്ണൂറോ വിക്കറ്റുകള്‍ സ്വന്തമാക്കുമായിരുന്നു'
യുവരാജ് സിങ്/ഫയല്‍ ചിത്രം
യുവരാജ് സിങ്/ഫയല്‍ ചിത്രം

മുംബൈ: രണ്ട് ദിവസം കൊണ്ട് അവസാനിച്ച പിങ്ക് ബോള്‍ ടെസ്റ്റിന് വേദിയായ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിനെ പിച്ചിന് എതിരെ ഇന്ത്യന്‍ മുന്‍ താരം യുവരാജ് സിങ്. അഹമ്മദാബാദിലെ പിച്ച് ടെസ്റ്റ് ക്രിക്കറ്റിന് യോജിച്ചതാണെന്ന് കരുതുന്നില്ലെന്ന് ട്വിറ്ററില്‍ യുവി കുറിച്ചു. 

അനില്‍ കുംബ്ലേയും, ഹര്‍ഭജന്‍ സിങ്ങുമെല്ലാം ഇതുപോലത്തെ ഗ്രൗണ്ടിലാണ് ബൗള്‍ ചെയ്തിരുന്നത് എങ്കില്‍ ആയിരമോ, എണ്ണൂറോ വിക്കറ്റുകള്‍ സ്വന്തമാക്കുമായിരുന്നു. എന്തായാലും ഇന്ത്യക്ക് അഭിനന്ദനങ്ങള്‍, യുവി ട്വിറ്ററില്‍ കുറിച്ചു. അക്‌സര്‍ പട്ടേലിനേയും, അശ്വിനേയും യുവി അഭിനന്ദിച്ചു. 

പിങ്ക് ബോള്‍ ടെസ്റ്റിന്റെ ആദ്യ ദിനം 13 വിക്കറ്റും, രണ്ടാം ദിനം 17 വിക്കറ്റുമാണ് വീണത്. 842 ഡെലിവറിയാണ് ഇവിടെ നാല് ഇന്നിങ്‌സിലുമായി വന്നത്. രണ്ട് ടീമും ചേര്‍ന്ന് നാല് ഇന്നിങ്‌സിലുമായി നേടിയത് 387 റണ്‍സും. ഇംഗ്ലണ്ടിന്റെ 20 വിക്കറ്റില്‍ 19 വിക്കറ്റും സ്വന്തമാക്കിയത് ഇന്ത്യന്‍ സ്പിന്നര്‍മാരാണ്. ഇന്ത്യയുടെ 10 വിക്കറ്റില്‍ 9 വിക്കറ്റും വീഴ്ത്തിയത് ഇംഗ്ലണ്ടിന്റെ സ്പിന്നര്‍മാര്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com