ഇന്ത്യന്‍ പേസര്‍ വിനയ് കുമാര്‍ വിരമിച്ചു

എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുന്നതായാണെന്ന് പ്രഖ്യാപിച്ചാണ് വിനയ് 17 വര്‍ഷം നീണ്ട തന്റെ കരിയര്‍ അവസാനിപ്പിച്ചത്
വിനയ് കുമാര്‍/ഫോട്ടോ: പിടിഐ
വിനയ് കുമാര്‍/ഫോട്ടോ: പിടിഐ

ന്യൂഡല്‍ഹി: ഇന്ത്യന്‍ പേസര്‍ വിനയ് കുമാര്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുന്നതായാണെന്ന് പ്രഖ്യാപിച്ചാണ് വിനയ് 17 വര്‍ഷം നീണ്ട തന്റെ കരിയര്‍ അവസാനിപ്പിച്ചത്. 

ഇന്ത്യക്ക് വേണ്ടി ഒരു ടെസ്റ്റും, 31 ഏകദിനവും, 9 ടി20യും കളിച്ച താരമാണ്. ടെസ്റ്റില്‍ ഒരു വിക്കറ്റും, ഏകദിനത്തില്‍ 38 വിക്കറ്റും, ടി20യില്‍ 9 വിക്കറ്റുമാണ് കര്‍ണാടക പേസറുടെ പേരിലുള്ളത്. 2008 മുതല്‍ 2018 വരെ ഐപിഎല്ലില്‍ കളിച്ച വിനയ് 2966 റണ്‍സും 105 വിക്കര്‌റും തന്റെ പേരില്‍ ചേര്‍ത്തു. 

2004ലാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറുന്നത്. അഞ്ച് വര്‍ഷം ഡൊമസ്റ്റിക് ക്രിക്കറ്റില്‍ വിയര്‍പ്പൊഴുക്കിയതിന് പിന്നാലെ 2010ല്‍ സിംബാബ്വേക്ക് എതിരായ ഏകദിന ടീമിലേക്ക് വിളിയെത്തി. 2012ല്‍ ഓസ്‌ട്രേലിയക്കെതിരെയാണ് ടെസ്റ്റ് കളിച്ചത്. രോഹിത് ശര്‍മ 209 റണ്‍സ് അടിച്ചെടുത്ത ഏകദിനമാണ് വിനയുടെ അവസാന ഏകദിന മത്സരം. 

ഇന്ന് ദേവനാഗിരി എക്‌സ്പ്രസ് 25 വര്‍ഷത്തെ ഓട്ടത്തിന് ശേഷം, ക്രിക്കറ്റ് ജീവിതത്തിലെ ഒരുപാട് സ്റ്റേഷനുകള്‍ പിന്നിട്ട്, ഒടുവില്‍ വിരമിക്കല്‍ എന്ന സ്റ്റേഷനില്‍ എത്തി നില്‍ക്കുന്നു. അനില്‍ കുംബ്ലേ, രാഹുല്‍ ദ്രാവിഡ്, എംഎസ് ധോനി, വിരാട് കോഹ് ലി, രോഹിത് ശര്‍മ എന്നിവര്‍ക്ക് കീഴില്‍ കളിക്കാനായത് എന്റെ ക്രിക്കറ്റ് നാളുകളെ സമ്പുഷ്ടമാക്കിയതായും വിനയ് കുമാര്‍ വിരമിക്കല്‍ പ്രഖ്യാപനത്തില്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com