ലോക്ക്ഡൗണില്‍ 7-8 കിലോ ഭാരം കുറച്ചു, അടുത്ത 3-4 വര്‍ഷത്തേക്ക് ശരീരം തയ്യാര്‍: ആര്‍ അശ്വിന്‍

'2015-16ല്‍ എല്ലാവരും എന്നോട് ചോദിച്ചു ഇതാണോ എന്റെ ഏറ്റവും മികവെന്ന്. 2016ലും 2017ലും അങ്ങനെ തന്നെ. ഞാന്‍ എപ്പോഴും മെച്ചപ്പെടാന്‍ ശ്രമിക്കുന്നു'
മോട്ടേര പിങ്ക് ബോള്‍ ടെസ്റ്റില്‍ അശ്വിനും ശുഭ്മാന്‍ ഗില്ലും/ഫോട്ടോ: പിടിഐ
മോട്ടേര പിങ്ക് ബോള്‍ ടെസ്റ്റില്‍ അശ്വിനും ശുഭ്മാന്‍ ഗില്ലും/ഫോട്ടോ: പിടിഐ

അഹമ്മദാബാദ്: അതിവേഗത്തില്‍ 400 വിക്കറ്റ് എന്ന നേട്ടത്തിലേക്കാണ് മൊട്ടേരയില്‍ ആര്‍ അശ്വിന്‍ എത്തിയത്. 34ാം വയസിലാണ് അശ്വിന്റെ നേട്ടം. ടെസ്റ്റിലെ വിക്കറ്റ് വേട്ടയില്‍ ഇനിയും നേട്ടങ്ങള്‍ കൊയ്യാന്‍ താന്‍ ഒരുങ്ങി തന്നെയാണെന്ന് വ്യക്തമാക്കുകയാണ് അശ്വിന്‍. 

ലോക്ക്ഡൗണ്‍ സമയം ഫിറ്റ്‌നസില്‍ താന്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തിയെന്നാണ് അശ്വിന്‍ പറയുന്നത്. ലോക്ക്ഡൗണിന്റെ സമയം 7-8 കിലോ ശരീര ഭാരം കുറച്ചു. അടുത്ത 3-4 വര്‍ഷത്തേക്ക് ശരീരത്തെ തയ്യാറാക്കി നിര്‍ത്തുകയായിരുന്നു ലക്ഷ്യം. ശരീരത്തിന് പ്രായമാവുന്നു. എന്നാല്‍ ശരീര ഭാരം കുറച്ചതിലൂടെ ഓസ്‌ട്രേലിയന്‍ പര്യടനം മുതല്‍ കാര്യങ്ങളെല്ലാം എനിക്ക് മുന്‍പോട്ട് പോകുന്നുണ്ട്, മൂന്നാം ടെസ്റ്റിന് ശേഷം അശ്വിന്‍ പറഞ്ഞു. 

വരും വര്‍ഷങ്ങളിലും കൂടുതല്‍ മികവ് തന്നില്‍ നിന്ന് വരുമെന്ന സൂചന തന്നെയാണ് അശ്വിന്‍ നല്‍കുന്നത്. 2015-16ല്‍ എല്ലാവരും എന്നോട് ചോദിച്ചു ഇതാണോ എന്റെ ഏറ്റവും മികവെന്ന്. 2016ലും 2017ലും അങ്ങനെ തന്നെ. ഞാന്‍ എപ്പോഴും മെച്ചപ്പെടാന്‍ ശ്രമിച്ചുകൊണ്ടിരിക്കും, അതുറപ്പാണ്. ഭാവിയില്‍ എനിക്ക് ഇതിലും മെച്ചപ്പെടാനായാല്‍ അതെന്നെ അത്ഭുതപ്പെടുത്തില്ല, അശ്വിന്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com