നോര്‍ത്ത് ഈസ്റ്റിന്റെ വഴിമുടക്കികളാവുമോ കേരള ബ്ലാസ്‌റ്റേഴ്‌സ്? ഇന്ന് അവസാന അങ്കം

പോയിന്റ് ടേബിളില്‍ നാലാം സ്ഥാനത്ത് നില്‍ക്കുന്ന നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് ആണ് എതിരാളികള്‍
കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ പരിശീലനത്തില്‍/ഫോട്ടോ: കേരള ബ്ലാസ്‌റ്റേഴ്‌സ്,ഫെയ്‌സ്ബുക്ക്‌
കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ പരിശീലനത്തില്‍/ഫോട്ടോ: കേരള ബ്ലാസ്‌റ്റേഴ്‌സ്,ഫെയ്‌സ്ബുക്ക്‌

വാസ്‌കോ: കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് സീസണിലെ അവസാന മത്സരത്തിന് ഇറങ്ങും. പോയിന്റ് ടേബിളില്‍ നാലാം സ്ഥാനത്ത് നില്‍ക്കുന്ന നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് ആണ് എതിരാളികള്‍. 

അവസാന മത്സരത്തില്‍ ജയിച്ച് കയറാന്‍ ബ്ലാസ്‌റ്റേഴ്‌സിന് സാധിച്ചാല്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ നോക്കൗട്ട് സാധ്യതകളെ അത് അസ്വസ്ഥപ്പെടുത്തും. എന്നാല്‍ കേരള ബ്ലാസ്റ്റേഴ്‌സിന് എതിരെ സമനില പിടിച്ചാല്‍ പോലും നോര്‍ത്ത് ഈസ്റ്റിന് നോക്കൗട്ട് ഉറപ്പിക്കാം. 

എട്ട് കളികളായി തോല്‍വി അറിയാതെയാണ് നോര്‍ത്ത് ഈസ്റ്റിന്റെ പോക്ക്. ബ്ലാസ്‌റ്റേഴ്‌സാവട്ടെ കഴിഞ്ഞ ഏഴ് കളിയില്‍ ജയം കണ്ടിട്ടില്ല. ഖാലിദ് ജമീലിന് കീഴില്‍ മികവ് പുറത്തെടുക്കാന്‍ നോര്‍ത്ത് ഈസ്റ്റിന് കഴിഞ്ഞിട്ടുണ്ട്. നോര്‍ത്ത് ഈസ്റ്റ് നോക്കൗട്ട് ഉറപ്പിച്ചാല്‍ ഐഎസ്എല്‍ പ്ലേഓഫിലേക്ക് ടീമിനെ എത്തിക്കുന്ന ആദ്യ ഇന്ത്യന്‍ പരിശീലകന്‍ എന്ന നേട്ടം ഇവിടെ ഖാലിദ് ജമീലിന് സ്വന്തമാവും. 

തങ്ങള്‍ക്ക് മത്സര ഫലം നിര്‍ണായകമല്ലെങ്കിലും ഗൗരവത്തോടെ തന്നെയാണ് നോര്‍ത്ത് ഈസ്റ്റിന് എതിരായ കളിയെ കാണുന്നത് എന്ന് ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍ ഇഷ്ഫാഖ് അഹമ്മദ് പറഞ്ഞു. സീസണിന്റെ തുടക്കത്തില്‍ ജയം കണ്ടെത്താനാവാതെ വിഷമിച്ച ബ്ലാസ്റ്റേഴ്‌സ് സീസണ്‍ മധ്യത്തേക്ക് എത്തിയപ്പോഴേക്കും ഒത്തിണക്കത്തിലേക്ക് എത്തി. എന്നാല്‍ പ്രതിരോധത്തിലെ പിഴവുകളില്‍ ആടി ഉലഞ്ഞതോടെ മറ്റൊരു സീസണ്‍ കൂടി ബ്ലാസ്‌റ്റേഴ്‌സ് നിരാശയോടെ അവസാനിപ്പിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com