ക്രിസ് ഗെയ്‌ലിനെ ടി20 ടീമിലേക്ക് തിരികെ വിളിച്ച് വിന്‍ഡിസ്; 9 വര്‍ഷത്തിന് ശേഷം ഫിഡല്‍ എഡ്‌വാര്‍ഡ്‌സും ടീമില്‍

രണ്ട് വര്‍ഷത്തിന് ശേഷം വെസ്റ്റ് ഇന്‍ഡീസിന്റെ ടി20 ടീമിലേക്ക് മടങ്ങിയെത്തി ക്രിസ് ഗെയില്‍
ക്രിസ് ഗെയ്ല്‍/ ഫയല്‍ ചിത്രം
ക്രിസ് ഗെയ്ല്‍/ ഫയല്‍ ചിത്രം

സെന്റ് ജോണ്‍സ്: രണ്ട് വര്‍ഷത്തിന് ശേഷം വെസ്റ്റ് ഇന്‍ഡീസിന്റെ ടി20 ടീമിലേക്ക് മടങ്ങിയെത്തി ക്രിസ് ഗെയില്‍. 9 വര്‍ഷത്തിന് ശേഷം വിന്‍ഡിസ് പേസര്‍ ഫിഡല്‍ എഡ്വാര്‍ഡ്‌സ് ടീമില്‍ ഇടംപിടിച്ചെന്ന പ്രത്യേകതയുമുണ്ട്. 

2019ലാണ് വെസ്റ്റ് ഇന്‍ഡീസിന് വേണ്ടി 41കാരനായ ഗെയ്ല്‍ അവസാനമായി കളിച്ചത്. അത് വിന്‍ഡിസിനായുള്ള തന്റെ അവസാന മത്സരമാണെന്നും ഗെയ്ല്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വിരമിക്കല്‍ തീരുമാനത്തില്‍ നിന്ന് ഗെയ്ല്‍ പുറത്ത് കടന്നു. ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിലേക്കാണ് ഇരുവരും എത്തിയത്. 2012ലാണ് എഡ്വാര്‍ഡ്‌സ് അവസാനമായി വിന്‍ഡിസിന് വേണ്ടി കളിച്ചത്. മൂന്ന് ടി20 മത്സരങ്ങള്‍ അടങ്ങിയതാണ് ശ്രീലങ്കയ്‌ക്കെതിരായ പരമ്പര. 

ഓഫ് സ്പിന്നര്‍ കെവിന്‍ സിന്‍ക്ലയറിന് വിന്‍ഡിസ് ടീമിലേക്ക് ആദ്യമായി വിളിയെത്തി. ഇടംകയ്യന്‍ സ്പിന്നര്‍ ഹൊസെയ്‌നെ ടി20 ടീമിലും ഉള്‍പ്പെടുത്തി. ടി20 ലോക കിരീടം നിലനിര്‍ത്തുന്നതിനായി തങ്ങളുടെ ഏറ്റവും മികച്ച സ്‌ക്വാഡിനെയാണ് കളത്തിലിറക്കുകയെന്ന് ക്രിക്കറ്റ് വെസ്റ്റ് ഇന്‍ഡീസ് ലീഡ് സെലക്ടര്‍ റോജര്‍ ഹാര്‍പ്പര്‍ പറഞ്ഞു. 

കഴിഞ്ഞ ഏതാനും ടൂര്‍ണമെന്റുകളില്‍ ക്രിസ് ഗെയ്ല്‍ മികവ് കാണിച്ചു. ഗെയ്‌ലിനെ ടീമിലേക്ക് ഉള്‍പ്പെടുത്തുന്നത് ടീമിന്റെ മൂല്യം കൂട്ടും. ഫിഡലിനെ ഉള്‍പ്പെടുത്തുന്നതിലൂടെ ബൗളിങ് വിഭാഗത്തിന് ആവശ്യമായ തീവ്രതയും ലഭിക്കുമെന്ന് ഹാര്‍പ്പര്‍ ചൂണ്ടിക്കാണിച്ചു. 

ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിനേയും വിന്‍ഡിസ് പ്രഖ്യാപിച്ചു. ടെസ്റ്റ് ക്യാപ്റ്റന്‍ ജാസന്‍ ഹോള്‍ഡറെ ഏകദിന ടീമിലേക്കും ഉള്‍പ്പെടുത്തി. മൂന്ന് ഏകദിനങ്ങളാണ് പരമ്പപയിലുള്ളത്. കോവിഡ് ബാധിതനായിരുന്ന റസലിന് ടി20 പരമ്പര നഷ്ടപ്പെടും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com