'ഡിവില്ലിയേഴ്‌സും ഉത്തപ്പയ്ക്ക് പിന്നിലേ വരൂ'; കൂറ്റന്‍ ജയത്തിന് പിന്നാലെ ശ്രീശാന്തിന്റെ ലൈവ്, ഒപ്പം കൂടി സഞ്ജുവും

സഞ്ജുവും, കേരള ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയും, റോബിന്‍ ഉത്തപ്പയുമെല്ലാം ശ്രീശാന്തിന്റെ ലൈവിലേക്ക് എത്തി
എസ് ശ്രീശാന്ത്, സഞ്ജു സാംസണ്‍/ഫോട്ടോ: ഇന്‍സ്റ്റഗ്രാം
എസ് ശ്രീശാന്ത്, സഞ്ജു സാംസണ്‍/ഫോട്ടോ: ഇന്‍സ്റ്റഗ്രാം

ബംഗളൂരു: ബിഹാറിനെതിരെ ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങി കൂറ്റന്‍ ജയത്തിലേക്കാണ് വിജയ് ഹസാരെ ട്രോഫിയില്‍ കേരളം എത്തിയത്. ജയത്തിന് ശേഷം ഇന്ത്യ എത്തിയതും സഹ താരങ്ങള്‍ക്കൊപ്പം ആവേശം നിറച്ച ലൈവുമായിട്ടായിരുന്നു ശ്രീശാന്തിന്റെ വരവ്. 

സഞ്ജുവും, കേരള ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയും, റോബിന്‍ ഉത്തപ്പയുമെല്ലാം ശ്രീശാന്തിന്റെ ലൈവിലേക്ക് എത്തി. കളിയില്‍ ശ്രീശാന്ത് നാല് വിക്കറ്റ് വീഴ്ത്തിയിരുന്നു. റോബിന്‍ ഉത്തപ്പ 32 പന്തില്‍ 87 റണ്‍സ് അടിച്ചെടുത്തതോടെ 8.5 ഓവറില്‍ കേരളം 148 റണ്‍സ് എന്ന വിജയ ലക്ഷ്യം മറികടന്നു. 

ഇന്‍സ്റ്റ ലൈവില്‍ സംസാരിക്കുമ്പോള്‍ ഡിവില്ലിയേഴ്‌സ് നിങ്ങള്‍ക്ക് പിന്നിലാവും വരിക എന്നാണ് റോബിന്‍ ഉത്തപ്പയോട് ശ്രീശാന്ത് പറയുന്നത്. 4 ഫോറും 10 സിക്‌സുമാണ് ഇവിടെ റോബിന്‍ ഉത്തപ്പയുടെ ബാറ്റില്‍ നിന്ന് വന്നത്. കഴിഞ്ഞ അഞ്ച് കളിയില്‍ നിന്ന് നാല് ജയം കേരളം നേടിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com