സ്പിന്നിനെ തുണയ്ക്കുന്ന പിച്ചില്‍ എങ്ങനെ അതിജീവിക്കാം? റബര്‍ സോള്‍ ഷൂവിലേക്ക് ചൂണ്ടി മുഹമ്മദ് അസ്ഹറുദ്ദീന്‍

'വിക്കറ്റിന് ഇടയിലെ ഓട്ടത്തില്‍ ബാറ്റ്‌സ്മാന്‍ സ്ലിപ്പ് ചെയ്യാന്‍ സാധ്യതയുണ്ടെന്ന വാദം നിലനില്‍ക്കുന്നതല്ല.'
മുഹമ്മദ് അസ്ഹറുദ്ദീന്‍/ ഫയല്‍ ചിത്രം
മുഹമ്മദ് അസ്ഹറുദ്ദീന്‍/ ഫയല്‍ ചിത്രം

ഹൈദരാബാദ്: സ്പിന്നിങ് പിച്ചുകളില്‍ അതിജീവിക്കാന്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് വഴി പറഞ്ഞ് ഇന്ത്യന്‍ മുന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍. ഷോട്ട് സെലക്ഷനും, മികച്ച ഫൂട്ട് വര്‍ക്കുമാണ് ഇവിടെ നിര്‍ണായകമാവുന്നത് എന്ന് ചൂണ്ടിക്കാണിച്ച അസ്ഹറുദ്ധീന്‍, ബാറ്റ് ചെയ്യുമ്പോള്‍ സ്‌പൈക്ക് ധരിക്കുക എന്നതില്‍ വലിയ അര്‍ഥമില്ലെന്നും പറയുന്നു. 

റബര്‍ സോള്‍ ഷൂകള്‍ ബാറ്റ്‌സ്മാനെ അസ്വസ്ഥപ്പെടുത്തുന്നതല്ല. റബര്‍ സോള്‍ ഷൂകള്‍ ധരിച്ച് വിസ്മയിപ്പിക്കുന്ന ഇന്നിങ്‌സുകള്‍ പലതും ഞാന്‍ കണ്ടിട്ടുണ്ട്. 
വിക്കറ്റിന് ഇടയിലെ ഓട്ടത്തില്‍ ബാറ്റ്‌സ്മാന്‍ സ്ലിപ്പ് ചെയ്യാന്‍ സാധ്യതയുണ്ടെന്ന വാദം നിലനില്‍ക്കുന്നതല്ല. കാരണം, വിംബിള്‍ഡണില്‍, എല്ലാ ടെന്നീസ് കളിക്കാരും റബര്‍ സോള്‍ ഷൂകളാണ് ധരിക്കുന്നത്, അസ്ഹറുദ്ദീന്‍ പറഞ്ഞു. 

ക്രിക്കറ്റില്‍ റബര്‍ സോള്‍ ഷൂകള്‍ ഉപയോഗിച്ചവരെ നോക്കുമ്പോള്‍ ഇന്ത്യന്‍ താരങ്ങളായ സുനില്‍ ഗാവസ്‌കര്‍, മോഹിന്ദര്‍ അമര്‍നാഥ്, ദിലിപ് വെങ്‌സര്‍ക്കാര്‍ എന്നിവര്‍ മാത്രമല്ല, സര്‍ വിവ് റിച്ചാര്‍ഡ്‌സ്, മൈക്ക് ഗറ്റിങ്, അലന്‍ ബോര്‍ഡര്‍, ക്ലിവ് ലോയിഡ് എന്നിവരുടെ മുഖവും തന്റെ മനസിലേക്ക് എത്തുന്നതായി ഇന്ത്യന്‍ മുന്‍ നായകന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com