ബിഹാറിനെ എറിഞ്ഞിട്ട് കേരളം, 148ന് ഓള്‍ഔട്ട്; നാല് വിക്കറ്റുമായി ശ്രീശാന്ത്‌

ശ്രീശാന്ത് നാല് വിക്കറ്റ് വീഴ്ത്തി മുന്‍നിരയെ തകര്‍ത്തപ്പോള്‍ ബിഹാര്‍ 148 റണ്‍സിന് ഓള്‍ഔട്ട്
ശ്രീശാന്ത്/ ഫെയ്സ്ബുക്ക്
ശ്രീശാന്ത്/ ഫെയ്സ്ബുക്ക്

ബംഗളൂരു: വിജയ് ഹസാരെ ട്രോഫിയില്‍ ബിഹാറിനെ എറിഞ്ഞിട്ട് കേരളം. ശ്രീശാന്ത് നാല് വിക്കറ്റ് വീഴ്ത്തി മുന്‍നിരയെ തകര്‍ത്തപ്പോള്‍ ബിഹാര്‍ 148 റണ്‍സിന് ഓള്‍ഔട്ട്. 

89 പന്തില്‍ നിന്ന് ആറ് ഫോറും മൂന്ന് സിക്‌സും പറത്തി 64 റണ്‍സ് നേടിയ ബാബുല്‍ കുമാര്‍ ആണ് ബിഹാറിന്റെ ടോപ് സ്‌കോറര്‍. ശ്രീശാന്ത് 9 ഓവറില്‍ 30 റണ്‍സ് മാത്രം വഴങ്ങിയാണ് നാല് വിക്കറ്റ് വീഴ്ത്തിയത്. 

ജലജ് സക്‌സേന 10 ഓവറില്‍ 30 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. നിതീഷ് എംഡി രണ്ട് വിക്കറ്റും, അക്ഷയ് ചന്ദ്രന്‍ ഒരു വിക്കറ്റും വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 2 ഓവറില്‍ തന്നെ 30 റണ്‍സ് പിന്നിട്ടു. 

വിജയ് ഹസാരെ ട്രോഫിയില്‍ ആദ്യ മൂന്ന് കളിയും കേരളം ജയിച്ചിരുന്നു. എന്നാല്‍ നാലാമത്തെ മത്സരത്തില്‍ കര്‍ണാടകയ്ക്ക് മുന്‍പില്‍ കേരളത്തിന് കാലിടറി. ദേവ്ദത്ത് പടിക്കലിന്റെ സെഞ്ചുറി മികവില്‍ കര്‍ണാടകം ജയിച്ച് കയറുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com