വീണ്ടും ധോനിയുടെ റെക്കോര്‍ഡിനൊപ്പം കട്ടയ്ക്ക് കോഹ്‌ലി; നാലാം ടെസ്റ്റിനിറങ്ങുന്നതോടെ നേട്ടം

ഏറ്റവും കൂടുതല്‍ ടെസ്റ്റ് മത്സരങ്ങളില്‍ ടീമിനെ നയിച്ചതിന്റെ റെക്കോര്‍ഡ് ആണ് ധോനിയുടെ കൈകളില്‍ നിന്ന് കോഹ്‌ലി സ്വന്തമാക്കുന്നത്
വിരാട് കോഹ്‌ലി, എംഎസ് ധോനി/ഫയല്‍ ചിത്രം
വിരാട് കോഹ്‌ലി, എംഎസ് ധോനി/ഫയല്‍ ചിത്രം

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ നാലാം ടെസ്റ്റിന് ഇറങ്ങുമ്പോള്‍ ധോനിയുടെ ക്യാപ്റ്റന്‍സി റെക്കോര്‍ഡുകളില്‍ ഒന്നിനൊപ്പം കോഹ് ലി കട്ടയ്‌ക്കെത്തും. ഏറ്റവും കൂടുതല്‍ ടെസ്റ്റ് മത്സരങ്ങളില്‍ ടീമിനെ നയിച്ചതിന്റെ റെക്കോര്‍ഡ് ആണ് ധോനിയുടെ കൈകളില്‍ നിന്ന് കോഹ്‌ലി സ്വന്തമാക്കുന്നത്. 

ആറ് വര്‍ഷം ഇന്ത്യയെ നയിച്ച ധോനി 60 ടെസ്റ്റുകളില്‍ നായകനായി ഇറങ്ങി. ഇന്ത്യയെ ഏറ്റവും കൂടുതല്‍ ടെസ്റ്റുകളില്‍ നയിച്ച നായകന്‍ എന്ന റെക്കോര്‍ഡ് ഇപ്പോള്‍ ധോനിയുടെ പേരിലാണ്. 2014-15ലെ ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിന് ഇടയിലാണ് ധോനി ഇന്ത്യയുടെ ടെസ്റ്റ് നായകത്വം ഒഴിഞ്ഞത്. 

ഈ നേട്ടത്തില്‍ ധോനിക്ക് ഒപ്പമെത്താന്‍ ഒരു ടെസ്റ്റ് കൂടിയാണ് കോഹ് ലിക്ക് ഇനി വേണ്ടത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്ക് ഇന്ത്യ യോഗ്യത നേടിയാല്‍ അവിടെ വെച്ചാവും ധോനിയുടെ നേട്ടം കോഹ് ലി മറികടക്കുക. അതിന് ശേഷം ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം ആരംഭിക്കും. 

ജയങ്ങളിലേക്ക് വരുമ്പോള്‍, ഇന്ത്യയെ കൂടുതല്‍ ജയങ്ങളിലേക്ക് എത്തിച്ച നായകന്‍ എന്ന നേട്ടം കോഹ് ലിയുടെ പേരിലാണ്. 35 ജയവും, 14 തോല്‍വിയുമാണ് കോഹ് ലിയുടെ പേരിലുള്ളത്. 27 ടെസ്റ്റ് ജയങ്ങളോടെയാണ് ധോനി ക്യാപ്റ്റന്‍സി സ്ഥാനം ഒഴിഞ്ഞത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com