ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യ എത്തിയാല്‍ ഏഷ്യാ കപ്പ് വീണ്ടും മാറ്റിവെക്കണം : പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്‌

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്ക് ഇന്ത്യ യോഗ്യത നേടിയാല്‍ ഏഷ്യാ കപ്പ് മാറ്റിവെക്കേണ്ടി വരുമെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്
പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇന്ത്യൻ ടീം/ പിടിഐ
പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇന്ത്യൻ ടീം/ പിടിഐ

കറാച്ചി: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്ക് ഇന്ത്യ യോഗ്യത നേടിയാല്‍ ഏഷ്യാ കപ്പ് മാറ്റിവെക്കേണ്ടി വരുമെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. ഈ വര്‍ഷം ജൂണിലാണ് ഏഷ്യാ കപ്പ് നിശ്ചയിച്ചിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷമാണ് ഏഷ്യാ കപ്പ് നിശ്ചയിച്ചിരുന്നത്. അത് ഈ വര്‍ഷത്തേക്ക് മാറ്റി. എന്നാല്‍ ഈ വര്‍ഷവും ഏഷ്യാ കപ്പ് സാധ്യമാവുമെന്ന് തോന്നുന്നില്ല. കാരണം, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ജൂണിലാണ് നിശ്ചയിച്ചിരിക്കുന്നത്. ജൂണില്‍ ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കാനുള്ള താത്പര്യം ശ്രീലങ്ക അറിയിച്ചിട്ടുണ്ട്, പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ എഹ്‌സാന്‍ മാണി പറഞ്ഞു. 

തിയതികളില്‍ പ്രശ്‌നമുണ്ട്. ഏഷ്യാ കപ്പ് സാധ്യമാവുമെന്ന് തോന്നുന്നില്ല. 2023ലേക്ക് അത് മാറ്റിവെക്കേണ്ടി വരുമെന്നാണ് തോന്നുന്നത്.  ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്ക് ഇന്ത്യ യോഗ്യത നേടുകയാണ്. അതിനാലാണ് ഏഷ്യാ കപ്പ് ഈ വര്‍ഷം സാധ്യമാവാതെ പോവുന്നത് എന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് സിഇഒ വസീം ഖാന്‍ പറഞ്ഞു. 

ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ടി20 ലോകകപ്പിന് ഇന്ത്യ ആതിഥേയത്വം വഹിക്കുകയാണ്. ഞങ്ങളുടെ ആരാധകര്‍, മാധ്യമപ്രവര്‍ത്തകര്‍, കളിക്കാര്‍ എന്നിവര്‍ക്കെല്ലാം വിസ പ്രശ്‌നം ഉണ്ടാവില്ലെന്ന ഉറപ്പ് എഴുതി നല്‍കാന്‍ ഇന്ത്യയോട് ആവശ്യപ്പെടുമെന്നും, ഐസിസി യോഗത്തില്‍ പ്രശ്‌നം ഉന്നയിക്കുമെന്നും എഹ്‌സാന്‍ മാണി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com