അതിശയിപ്പിക്കുന്ന ബാക്ക് ഹീല്‍ വോളി; പുഷ്‌കാസ് ഉറപ്പെന്ന് ആരാധകര്‍

ഒക്‌സ്‌ഫോര്‍ഡ് സിറ്റിക്കെതിരെ ശനിയാഴ്ച നടന്ന മത്സരത്തിലായിരുന്നു സാമിന്റെ ബാക്ക് ഹീല്‍ വോളി ഗോള്‍ വല ചലിപ്പിച്ചത്
നോട്ട്‌സ് കൗണ്ടി താരം സാമിന്റെ ഗോള്‍/വീഡിയോ ദൃശ്യം
നോട്ട്‌സ് കൗണ്ടി താരം സാമിന്റെ ഗോള്‍/വീഡിയോ ദൃശ്യം

രാധകരെ വിസ്മയിപ്പിച്ച് നോട്ട്‌സ് കൗണ്ടി മുന്നേറ്റ നിര താരം എലിഷ സാമിന്റെ ബാക്ക് ഫ്‌ളിക്ക്‌ ഗോള്‍. ഒക്‌സ്‌ഫോര്‍ഡ് സിറ്റിക്കെതിരെ ശനിയാഴ്ച നടന്ന മത്സരത്തിലായിരുന്നു സാമിന്റെ ബാക്ക് ഹീല്‍ വോളി ഗോള്‍ വല ചലിപ്പിച്ചത്. 

ആദം ചിക്‌സനിന്റെ ബോക്‌സിലേക്കുള്ള ക്രോസിലാണ് അതിശയിപ്പിക്കും വിധം സാം കാലുവെച്ചത്. ഈ ബെല്‍ജിയന്‍ താരത്തിന്റെ ഗോള്‍ പുഷ്‌കാസ് അവാര്‍ഡ് പോരില്‍ മുന്‍പിലുണ്ടാവും എന്നാണ് ആരാധകര്‍ പറയുന്നത്. 

പുഷ്‌കാസ് അവാര്‍ഡിലേക്ക് എത്തുന്ന ലീഗിന് പുറത്തുള്ള ആദ്യ താരമെന്ന നേട്ടത്തിലേക്കും താരം എത്തുമെന്ന് ആരാധകര്‍ പറയുന്നു. ലോകത്തിലെ ഏറ്റവും പഴയ പ്രൊഫഷണല്‍ ഫുട്‌ബോള്‍ ക്ലബുകളില്‍ ഒന്നാണ് നോട്ട്‌സ് കൗണ്ടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com