2018ല്‍ വൈസ് ക്യാപ്റ്റനെ ഒഴിവാക്കിയ കോഹ്‌ലി-ശാസ്ത്രി തന്ത്രം, മെല്‍ബണിലെ രഹാനെയുടെ മറുപടി അതിനും കൂടി

അവിടെ രവി ശാസ്ത്രി-കോഹ്‌ലി കൂട്ടുകെട്ട് തന്നെ കൈകാര്യം ചെയ്ത വിധത്തിന് കൂടിയുള്ള മറുപടിയാണ് രഹാനെ നല്‍കിയത്
അജങ്ക്യാ രഹാനെ, വിരാട് കോഹ്‌ലി/ ഫയല്‍ ഫോട്ടോ
അജങ്ക്യാ രഹാനെ, വിരാട് കോഹ്‌ലി/ ഫയല്‍ ഫോട്ടോ

വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍ എന്നിവരുടെ അഭാവത്തില്‍ ജയം. അതും 36-9 എന്ന നാണക്കേടിന്റെ ഭാരവും പേറി എത്തിയ തൊട്ടടുത്ത ടെസ്റ്റില്‍. അതോടെ രഹാനെ ഹീറോ...അവിടെ രവി ശാസ്ത്രി-കോഹ്‌ലി കൂട്ടുകെട്ട് തന്നെ കൈകാര്യം ചെയ്ത വിധത്തിന് കൂടിയുള്ള മറുപടിയാണ് രഹാനെ നല്‍കിയത്...

2018ലെ കേപ്ടൗണ്‍ ടെസ്റ്റില്‍ രഹാനയെ ഒഴിവാക്കിയാണ് ഇന്ത്യ ഇറങ്ങിയത്. ജനുവരി 5ന് ആരംഭിച്ച ടെസ്റ്റില്‍ രഹാനയെ ടീമില്‍ നിന്ന് ഒഴിവാക്കി പകരം രോഹിത് ശര്‍മയെ ഇന്ത്യ ഉള്‍പ്പെടുത്തി. വൈസ് ക്യാപ്റ്റനെ ഒഴിവാക്കുക എന്ന വിചിത്ര തീരുമാനമാണ് അവിടെ ഇന്ത്യ സ്വീകരിച്ചത്. 

വിദേശ പിച്ചുകളില്‍ മികവ് കാണിക്കുന്ന ബാറ്റ്‌സ്മാന്‍ എന്ന് പേരെടുത്ത താരത്തെ ഒഴിവാക്കി. അതും സ്റ്റെയ്ന്‍, ഫിലാന്‍ഡര്‍, മോര്‍ക്കല്‍, റബാഡ എന്നിവരടങ്ങിയ പേസ് നിരയ്ക്ക് എതിരെ ഇറങ്ങിയപ്പോള്‍. 2016ലെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം രഹാനെയ്ക്ക് ഫോം നഷ്ടമായിരുന്നു. 

പരിക്കേറ്റതോടെ കരുണ്‍ നായര്‍ ടീമിലേക്ക് എത്തി. ട്രിപ്പിള്‍ സെഞ്ചുറി നേടിയിട്ടും കരുണ്‍ നായരെ പിന്തള്ളി രഹാനെ ടീമിലേക്ക് തിരിച്ചെത്തി. അനില്‍ കുംബ്ലേ ആയിരുന്നു ആ സമയം പരിശീലകന്‍. 2016ലെ ന്യൂസിലാന്‍ഡിന് എതിരായ ഹോം പരമ്പരയോടെ രഹാനെയുടെ ബാറ്റിങ് ശരാശരി 51 കടന്നു. 

ധരംശാലയില്‍ കോഹ് ലിയുടെ അഭാവത്തില്‍ ഇന്ത്യ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചപ്പോള്‍ രഹാനെയായിരുന്നു നായകന്‍. പരിശീലകന്‍ കുംബ്ലേയും. രഹാനെ-കുംബ്ലേ തലച്ചോറാണ് അവിടെ ജയം പിടിക്കാന്‍ കാരണമായത് എന്ന് വിലയിരുത്തലുകള്‍ ഉയര്‍ന്നു. 

സൗത്ത് ആഫ്രിക്കന്‍ പര്യടനത്തില്‍ അഞ്ച് സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാന്മാര്‍ എന്നതായിരുന്നു ഇന്ത്യയുടെ നയം. രോഹിത് അല്ലെങ്കില്‍ രഹാനെ എന്ന അവസ്ഥ. 102, 65, 50 എന്നീ സ്‌കോറില്‍ നില്‍ക്കുന്ന രോഹിത്തിനെ ഒഴിവാക്കാനാവാത്ത സാഹചര്യം. 

ആദ്യ രണ്ട് ടെസ്റ്റിലും രഹാനെ കളിച്ചില്ല. രണ്ടിലും ഇന്ത്യ തോറ്റു. 11,10,10,47 എന്നതായിരുന്നു രോഹിത്തിന്റെ സ്‌കോര്‍. ഇതോടെ ചോദ്യങ്ങള്‍ ഉയര്‍ന്നു. രഹാനെ പകരം ടീമിലേക്ക്. 9, 47 എന്നതായിരുന്നു രഹാനെയുടെ സ്‌കോര്‍. ഇന്ത്യ ടെസ്റ്റ് ജയിച്ചു. ഇതോടെ രഹാനെയെ ഒഴിവാക്കിയ കോഹ് ലി-രവി ശാസ്ത്രി കൂട്ടുകെട്ടിന്റെ ന്യായീകരണം വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കി. 

എന്നാല്‍ പിന്നെയങ്ങോട്ട് രഹാനെയുടെ ഫോം മങ്ങി. പക്ഷേ കോഹ് ലിയും ശാസ്ത്രിയും താരത്തെ പിന്തുണച്ചു. ഈ സമയം രോഹിത്ത് തന്റെ മികച്ച ഫോമില്‍ നില്‍ക്കുകയായിരുന്നിട്ടും രഹാനെയ്ക്ക് ഇന്ത്യ സാധ്യത നല്‍കി. കഴിഞ്ഞ ആറ് ടെസ്റ്റില്‍ നിന്ന് 54.3 എന്നതാണ് രഹാനെയുടെ ബാറ്റിങ് ശരാശരി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com