കളിച്ചത് 16 ടെസ്റ്റ്; സിഡ്‌നിയില്‍ ബൂമ്ര 'മോസ്റ്റ് സീനിയര്‍'! പക്വത അളക്കാന്‍ ക്രിക്കറ്റ് ലോകം 

ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, ഉമേഷ് യാദവ് എന്നിവരുടെ അഭാവത്തില്‍ ബൂമ്ര ഇന്ത്യന്‍ ബൗളിങ്ങിനെ നയിക്കും...
മെല്‍ബണില്‍ ഇന്ത്യന്‍ പേസര്‍മാരായ മുഹമ്മദ് സിറാജും, ജസ്പ്രീത് ബൂമ്രയും/ ഫോട്ടോ: എപി
മെല്‍ബണില്‍ ഇന്ത്യന്‍ പേസര്‍മാരായ മുഹമ്മദ് സിറാജും, ജസ്പ്രീത് ബൂമ്രയും/ ഫോട്ടോ: എപി

മെല്‍ബണ്‍: 16 ടെസ്റ്റ് ആണ് ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ബൂമ്ര ഇതുവരെ കളിച്ചത്. എന്നാല്‍ സിഡ്‌നിയില്‍ മൂന്നാം ടെസ്റ്റിന് ഇറങ്ങുന്ന ഇന്ത്യന്‍ സംഘത്തിലെ സിനിയര്‍ ബൗളര്‍ ബൂമ്രയാവും...ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, ഉമേഷ് യാദവ് എന്നിവരുടെ അഭാവത്തില്‍ ബൂമ്ര ഇന്ത്യന്‍ ബൗളിങ്ങിനെ നയിക്കും...

കഴിഞ്ഞ രണ്ട് ടെസ്റ്റില്‍ നിന്ന് എട്ട് വിക്കറ്റ് ബൂമ്ര വീഴ്ത്തി കഴിഞ്ഞു. മെല്‍ബണില്‍ ഒന്നാം ഇന്നിങ്‌സില്‍ ഓസീസിനെ 191 റണ്‍സില്‍ പുറത്താക്കാന്‍ സഹായിച്ചത് ബൂമ്രയുടെ നാല് വിക്കറ്റ് നേട്ടമാണ്. സിഡ്‌നിയില്‍ മുഹമ്മദ് സിറാജും, മൂന്നാമത് എത്താന്‍ പോവുന്ന പേസറിനും മികവ് കാണിക്കാനായില്ലെങ്കില്‍ കൂടുതല്‍ ഓവറുകള്‍ എറിയാനും ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ഒരുങ്ങി കഴിഞ്ഞു. 

പക്വതയുടെ സൂചനകള്‍ ബൂമ്ര നല്‍കുന്നുണ്ട്. ചിന്തിക്കുന്ന ബൗളറാണ് ബൂമ്ര. പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് മൂന്ന് ഫോര്‍മാറ്റിലും മികവ് കാണിക്കാന്‍ ബൂമ്രയ്ക്ക് കഴിയുന്നു. പരിക്കിന്റെ പിടിയിലേക്ക് ബൂമ്ര വീഴുമെന്നാണ് കരുതിയത്. എന്നാല്‍ ബൂമ്രയുടെ അടിത്തറ ശക്തമാണ്, ഇന്ത്യന്‍ മുന്‍ പേസര്‍ അതുല്‍ വാസന്‍ പറഞ്ഞു. 

റണ്‍ അപ്പ് കുറച്ച് എടുക്കുന്നുള്ളു എന്നത് ഊര്‍ജം കരുതി വെക്കാന്‍ ബൂമ്രയെ സഹായിക്കുന്നു. കൃത്യതയാണ് ബൂമ്രയുടെ വിജയത്തിന് പിന്നില്‍. മുഹമ്മദ് സിറാജിന്റെ അരങ്ങേറ്റ ടെസ്റ്റില്‍ ബൂമ്ര കൃത്യതയിലേക്ക് എത്താനുള്ള ടിപ്‌സ് ആണ് നല്‍കിയത്. 

മുഹമ്മദ് സിറാജ്, ഷര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ ഓരോ ടെസ്റ്റ് കളിച്ച് കഴിഞ്ഞു. എന്നാല്‍ നവ്ദീപ് സെയ്‌നി, ടി നടരാജന്‍, കാര്‍ത്തിക് ത്യാഗി എന്നിവര്‍ ഇതുവരെ ടെസ്റ്റില്‍ അരങ്ങേറിയിട്ടില്ല. ഓസ്‌ട്രേലിയക്കെതിരായ അടുത്ത രണ്ട് ടെസ്റ്റും ബൂമ്രയുടെ പക്വത അളക്കുമെന്ന് വ്യക്തം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com