കഴിഞ്ഞ ദശകത്തില്‍ ടി20 ക്രിക്കറ്റില്‍ ഇന്ത്യ എന്ത് നേടി? ധോനിയുടെ സ്ഥാനം ചോദ്യം ചെയ്ത് മുന്‍ താരം 

ഐസിസിയുടെ ദശകത്തിലെ ടി20 ടീമില്‍ ധോനിയെ ഉള്‍പ്പെടുത്തിയത് ചോദ്യം ചെയ്ത് ഇന്ത്യന്‍ മുന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര
എംഎസ് ധോനി/ഫയല്‍ ചിത്രം
എംഎസ് ധോനി/ഫയല്‍ ചിത്രം

മുംബൈ: ഐസിസിയുടെ ദശകത്തിലെ ടി20 ടീമില്‍ ധോനിയെ ഉള്‍പ്പെടുത്തിയത് ചോദ്യം ചെയ്ത് ഇന്ത്യന്‍ മുന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. കഴിഞ്ഞ ദശകത്തില്‍ ധോനിക്ക് കീഴില്‍ ടി20 ക്രിക്കറ്റില്‍ ഇന്ത്യ ഒന്നും നേടിയിട്ടില്ലെന്ന് ആകാശ് ചോപ്ര പറഞ്ഞു. 

അത് ചെറുതായി എന്നെ അമ്പരപ്പിച്ചു. കാരണം ദശകത്തിലെ ടി20 ക്രിക്കറ്റ് എടുത്താല്‍, ഇന്ത്യ എന്തെങ്കിലും നേട്ടത്തിലേക്ക് എത്തുകയോ, ധോനി ടി20യില്‍ അത്രയ്ക്കും മികവ് കാണിക്കുകയോ ചെയ്തിട്ടില്ല. ജോസ് ബട്ട്‌ലറെ പോലുള്ള കളിക്കാര്‍ ഇല്ലാതെയാണ് ടി20 ടീം തയ്യറാക്കിയിരിക്കുന്നത് എന്നും ആകാശ് ചോപ്ര പറഞ്ഞു. 

2007ല്‍ ഇന്ത്യ ടി20 കിരീടം സ്വന്തമാക്കി. എന്നാല്‍ 2011 മുതല്‍ 2016 വരെ ടി20 ലോകകപ്പിന്റെ രണ്ടാം റൗണ്ടില്‍ കടന്നെങ്കിലും കിരീടം ഉറപ്പിക്കാനായില്ല. 2007ന് ശേഷം ടി20 ലോകകപ്പ് ഫൈനല്‍ ഇന്ത്യ കളിച്ചത് ഒരുവട്ടം മാത്രം. 2014ലെ ഫൈനലില്‍ മലിംഗയുടെ നേതൃത്വത്തിലെ ശ്രീലങ്ക ഇന്ത്യയെ ഫൈനലില്‍ തോല്‍പ്പിച്ചു.

98 ടി20 മത്സരങ്ങളില്‍ നിന്ന് 1617 റണ്‍സ് ആണ് ധോനി ഇന്ത്യക്കായി സ്‌കോര്‍ ചെയ്തത്. 126.13 ആണ് കുട്ടിക്രിക്കറ്റിലെ ധോനിയുടെ സ്‌ട്രൈക്ക്‌റേറ്റ്. കോഹ് ലി, ഡിവില്ലിയേഴ്‌സ്, രോഹിത് ശര്‍മ, ക്രിസ് എന്നിവരാണ് ദശകത്തിലെ ടി20 ടീമില്‍ ധോനിക്ക് ഒപ്പമുള്ളവര്‍. 

ഐസിസിയുടെ ദശകത്തിലെ ടി20 ടീം: രോഹിത് ശര്‍മ, ക്രിസ് ഗെയ്ല്‍, ആരോണ്‍ ഫിഞ്ച്, വിരാട് കോഹ് ലി, ഡിവില്ലിയേഴ്‌സ്, ഗ്ലെന്‍ മാക്‌സ് വെല്‍, ധോനി(ക്യാപ്റ്റന്‍), പൊള്ളാര്‍ഡ്, റാഷിദ് ഖാന്‍, ബൂമ്ര, മലിംഗ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com