ചേതേശ്വര്‍ പൂജാരയെ മാറ്റി, പുതിയ ഉപനായകനെ പ്രഖ്യാപിച്ച് ബിസിസിഐ

മെല്‍ബണ്‍ ടെസ്റ്റില്‍ രഹാനെ നായകനായപ്പോള്‍ ചേതേശ്വര്‍ പൂജാരയായിരുന്നു ഉപനായകന്‍
രോഹിത് ശര്‍മ/ഫയൽ ചിത്രം
രോഹിത് ശര്‍മ/ഫയൽ ചിത്രം

മെല്‍ബണ്‍: ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ പുതിയ ഉപനായകനെ പ്രഖ്യാപിച്ച് ബിസിസിഐ. രോഹിത് ശര്‍മയാണ് അവസാന രണ്ട് ടെസ്റ്റുകളില്‍ ഇന്ത്യയുടെ ഉപനായകനാവുക. 

മെല്‍ബണ്‍ ടെസ്റ്റില്‍ രഹാനെ നായകനായപ്പോള്‍ ചേതേശ്വര്‍ പൂജാരയായിരുന്നു ഉപനായകന്‍. നിലവില്‍ ഇന്ത്യന്‍ ടീമിലെ ഏറ്റവും പരിചയസമ്പത്തുള്ള ബാറ്റ്‌സ്മാനാണ് പൂജര. എന്നാല്‍ രോഹിത് മൂന്നാം ടെസ്റ്റ് കളിക്കുമെന്ന് വ്യക്തമാക്കിയതോടെ പൂജാരയെ ബിസിസിഐ ഉപനായക സ്ഥാനത്ത് നിന്നും മാറ്റുകയാണ്. 

കോഹ് ലിയുടെ അഭാവത്തില്‍ ടെസ്റ്റില്‍ ഇന്ത്യയെ രോഹിത് നയിക്കണം എന്ന അഭിപ്രായം പല കോണുകളില്‍ നിന്ന് ഉയര്‍ന്നിരുന്നു. എന്നാല്‍, ഉപനായകനായ രഹാനെയെ നായകാനാക്കാനുള്ള തീരുമാനത്തില്‍ ബിസിസിഐ ഉറച്ച് നിന്നു. മെല്‍ബണ്‍ ടെസ്റ്റില്‍ ജയം പിടിച്ച് മാനേജ്‌മെന്റ് തന്നില്‍ അര്‍പ്പിച്ച വിശ്വാസം രഹാനെ കാത്തു. 

എന്നാല്‍ ടെസ്റ്റ് ടീമില്‍ സ്ഥാനം ഉറപ്പിച്ചിട്ട് അധികമായിട്ടില്ലാത്ത രോഹിത്തിനെ ഉപനായകനാക്കുന്നതിന് എതിരേയും ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. വൈറ്റ്‌ബോള്‍ ക്രിക്കറ്റില്‍ 2017 മുതല്‍ ഇന്ത്യയുടെ ഉപനായകനാണ് രോഹിത്. ടെസ്റ്റില്‍ ആദ്യമായാണ് നേതൃത്വത്തിലേക്ക് രോഹിത് വരുന്നത്. 

2013ല്‍ ടെസ്റ്റ് അരങ്ങേറിയ രോഹിത് 32 ടെസ്റ്റാണ് ഇതുവരെ കളിച്ചത്. 2141 റണ്‍സ് രോഹിത് റെഡ് ബോള്‍ ക്രിക്കറ്റില്‍ കണ്ടെത്തി. ആറ് സെഞ്ചുറിയും ഇതില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ 2019ലാണ് ടെസ്റ്റ് ടീമില്‍ ഓപ്പണറുടെ റോള്‍ രോഹിത്തിനെ തേടിയെത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com