മിസ്റ്റര്‍ ടെണ്ടുല്‍ക്കര്‍, 300,000ന് മുകളിലാണോ പ്രതിഫലം? സച്ചിന്‍ നല്‍കിയ മറുപടി വെളിപ്പെടുത്തി ഫറോക്ക് എഞ്ചിനിയര്‍ 

തന്റെ കാലത്ത് ടെസ്റ്റ് ക്രിക്കറ്റ് കളിക്കുമ്പോള്‍ ഒരു ദിവസത്തേക്ക് 50 രൂപയാണ് ലഭിച്ചിരുന്നത് എന്ന് ഇന്ത്യന്‍ മുന്‍ വിക്കറ്റ് കീപ്പര്‍ ഫറോക്ക് എഞ്ചിനിയര്‍
സച്ചിന്‍ ടെണ്ടുല്‍ക്കര്‍/ഫയല്‍ ചിത്രം
സച്ചിന്‍ ടെണ്ടുല്‍ക്കര്‍/ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: തന്റെ കാലത്ത് ടെസ്റ്റ് ക്രിക്കറ്റ് കളിക്കുമ്പോള്‍ ഒരു ദിവസത്തേക്ക് 50 രൂപയാണ് ലഭിച്ചിരുന്നത് എന്ന് ഇന്ത്യന്‍ മുന്‍ വിക്കറ്റ് കീപ്പര്‍ ഫറോക്ക് എഞ്ചിനിയര്‍. അന്ന് 20, 30 ബാറ്റുകള്‍ ഒരു താരത്തിന് ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറയുന്നു. 

ബാറ്റുകള്‍ ഞങ്ങള്‍ തന്നെ മയപ്പെടുത്തേണ്ടിയിരുന്നു. ഇപ്പോള്‍ ഒരു താരത്തിനും അങ്ങനെ ചെയ്യേണ്ടി വരുന്നില്ല. അവര്‍ക്ക് 20-30 ബാറ്റ് ലഭിക്കും. ഞങ്ങള്‍ക്ക് ഒരു ബാറ്റാണ് ഉണ്ടാവുക. അതും സ്വന്തം കാശ് മുടക്കി നമ്മള്‍ വാങ്ങണം. 50 രൂപയാണ് ഒരു ദിവസം ടെസ്റ്റ് കളിക്കുമ്പോള്‍ ലഭിച്ചിരുന്നത് എന്നും ഫറോക്ക് എഞ്ചിനിയര്‍ പറഞ്ഞു. 

സച്ചിനുമായി ബന്ധപ്പെട്ട ഒരു സംഭവവും അദ്ദേഹം വെളിപ്പെടുത്തുന്നു. ബാങ്ക് ക്ലബ് സച്ചിനെ ക്രഡിറ്റ് കാര്‍ഡ് തുടങ്ങാനായി ക്ഷണിച്ചു. ഇതിനായി ഉദ്യോഗസ്ഥര്‍ സച്ചിനോട് ചോദ്യങ്ങള്‍ ചോദിക്കുകയാണ്. മിസ്റ്റര്‍ ടെണ്ടുല്‍ക്കര്‍, നിങ്ങള്‍ക്ക് 300,000 രൂപയ്ക്ക് മുകളില്‍ പ്രതിഫലമുണ്ടോ എന്നായിരുന്നു ചോദ്യങ്ങളില്‍ ഒന്ന്...സച്ചിന്‍ തന്റെ തോളുകള്‍ കുലുക്കി പറഞ്ഞു, ചില ദിവസങ്ങളില്‍ കിട്ടും, ചില ദിവസങ്ങളില്‍ ഇല്ല...

കളിക്കാരുടെ പ്രതിഫലം ഉയര്‍ത്തുന്നതില്‍ സുനില്‍ ഗാവസ്‌കറിനെ പോലുള്ളവര്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ആ കാലത്ത് ഒഫീഷ്യലുകളായിരുന്നു കളിക്കാരേക്കാള്‍ കൂടുതല്‍ പ്രതിഫലം വാങ്ങിയിരുന്നത് എന്നും ഫറോക്ക് എഞ്ചിനിയര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com